പാലക്കാട്: ട്രെയിനില്‍ നിന്നും യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയകേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ റെയില്‍വേ പൊലിസ് 16 പവന് സ്വര്‍ണാഭരണങ്ങള്‍ കൂടി കണ്ടെ ടുത്തു. കേസില്‍ റിമാന്‍ഡിലായ യൂട്യൂബ് ഇന്‍ഫ്ളുവന്‍സര്‍ തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി ബാല മുരുകനെ കസ്റ്റഡിയില്‍ വാങ്ങി പാലക്കാട് റെയില്‍വേ പൊലിസ് നടത്തിയ തുടരന്വേഷണത്തി ലാണ് മോഷണമുതല്‍ വീണ്ടെടുക്കാനായത്.
ഇതിനായി ദിണ്ടിഗലിലെ മൂന്ന് വീടുകളിലാണ് പൊലിസ് റെയ്ഡ് നടത്തിയത്. കോയമ്പത്തൂരിലെ ലളിത ജ്വല്ലറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് പൊലിസ് പറഞ്ഞു. ബാലമുരുകന്റെ വീട്ടിലെ ചുവര് അലമാരയിലുണ്ടായിരുന്ന സ്റ്റീല്‍ പാത്രത്തിനുള്ളില്‍ നിന്നും മോഷണത്തിന് ഉപയോഗിച്ച് മാസ്കും വസ്ത്രങ്ങളും കണ്ടെടു ത്തിട്ടുണ്ട്. വീടിന്റെ പരിസരത്ത് നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.
അന്തര്‍സംസ്ഥാന തലത്തില്‍ നടത്തിയ അന്വേഷണത്തിലൂടെ തൊണ്ടിമുതല്‍ വീണ്ടെടുക്കാനാ യത് പാലക്കാട് റെയില്‍വേ പൊലിസിന്റെ ശ്രദ്ധേയമായ നേട്ടമായി. ഈമാസം മൂന്നിന് ചെന്നൈ-തിരുവനന്തപുരം മെയിലിലെ എസ്-നാല് കോച്ചിലെ യാത്രക്കാരിയായ പത്തനംതിട്ട ചെങ്ങന്നൂര്‍ സ്വദേശിനി കുമാരിയുടെ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. തുടര്‍ന്ന് റെയില്‍വേ പൊലിസും ആര്.പി.എഫും സംയുക്തമായി നടത്തിയ വിദഗ്ദ്ധമായ അന്വേഷണത്തിലൂടെ പ്രതിയെ പിടി കൂടാനും 36.42 പവന് സ്വര്‍ണം നേരത്തെ കണ്ടെടുക്കുകയും ചെയ്തിരുന്നു.
പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് എസ്.ഐ. കെ.ജെ പ്രവീണിന്റെ നേതൃത്വത്തിലാണ് ദിണ്ടിഗലില്‍ റെയ്ഡ് നടത്തിയത്. എ.എസ്.ഐമാരായ ലതിക, രജിത് സുന്ദര്‍, സി.പി.ഒ. ശ്രീഹരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി എസ്.ഐ. കെ.ജെ പ്രവീണ്‍ അറിയിച്ചു.
