മണ്ണാര്‍ക്കാട്: ‘ചെറുകിട നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി-2026’ പ്രകാരം വ്യാപാരികള്‍ക്ക് ഇളവുകളോടെ നികുതി കുടിശ്ശികകള്‍ തീര്‍പ്പാക്കാം. പദ്ധതി പ്രകാരം 50,000 രൂപയ്ക്ക് മുകളില്‍ വരുന്നതും എന്നാല്‍ രണ്ടു ലക്ഷം രൂപയില്‍ കവിയാത്തതുമായ നികുതി തുകയുള്ള കുടിശ്ശിക കളെ , അവയുടെ പിഴയും പലിശയും അടക്കം പൂര്‍ണ്ണമായും ഒഴിവാക്കും.
ഈ ആനുകൂല്യം 2027 മാര്‍ച്ച് 31 വരെ തീര്‍പ്പാക്കുന്ന നികുതി നിര്‍ണയ ഉത്തരവുകളിലെ നികുതി കുടിശ്ശികകള്ക്കു ബാധകമായിരിക്കും. നികുതിദായകര്‍ ഇതിനായി പ്രത്യേകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. യോഗ്യരായ നികുതിദായകര്‍/ഗുണഭോക്താക്കള്‍ തങ്ങളുടെ കുടിശ്ശികകള്‍ തീര്‍പ്പാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലേക്കായി തങ്ങളുടെ ജില്ലാ ജോയിന്റ് കമ്മീഷണര്‍, ടാക്സ്പേയര്‍ സര്‍വീസസ് ഓഫിസിന് കീഴിലുള്ള അരിയര്‍ റിക്കവറി വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
അധികാരികള്‍ വിവരങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെടുന്ന മുറയ്ക്ക് അരിയര്‍ സെറ്റില്‍മെന്റ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ബന്ധപ്പെട്ട ടാക്സ്പേയര്‍ സര്‍വീസസ് ജോയിന്റ് കമ്മീഷണര്‍ ഓഫിസുകളുമായോ ഈ ഓഫിസുകളുടെ കീഴിലുള്ള അരിയര്‍ റിക്കവറി ഓഫിസുകളുമായോ ബന്ധപ്പെടാം.
