അലനല്ലൂര്‍: പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യറീച്ചിലെ നിര്‍മാണപ്രവൃത്തികള്‍ 2027 ഏപ്രിലോടെ പൂര്‍ത്തിയാക്കാന്‍ മണ്ണാര്‍ക്കാട് എം.എല്‍.എയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ എന്‍.ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.നിര്‍മാണത്തിലെ കാലതാമസവും മറ്റുപരാതികളും ചര്‍ച്ച ചെയ്യുന്നതിനായി ജനപ്രതിനിധികള്‍, എഞ്ചിനീയറിങ് വിഭാഗം, കരാര്‍ കമ്പനി പ്രതിനിധി എന്നിവരുടെ സംയുക്ത യോഗത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ട സമയക്രമവും നിശ്ചയിച്ചു.
ടാറിങ് ഇനി അലനല്ലൂരില്‍ നിന്ന്
2027 ഫെബ്രുവരിയോടെ, അലനല്ലൂരില്‍ നിന്നും കാഞ്ഞിരംപാറ ഭാഗത്തേക്കും, ഏപ്രില്‍ മാസത്തോടെ കോട്ടോപ്പാടം പള്ളിക്ക് സമീപം മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെയുള്ള പ്രവൃത്തികളും പൂര്‍ത്തിയാക്കാനാണ് യോഗം തീരുമാനിച്ചത്. ഇതുപ്രകാരം ഒന്‍പത് കിലോമീറ്റര്‍ ദൂരം വരുന്ന അലനല്ലൂര്‍-കാഞ്ഞിരംപാറ റോഡിലെ ആദ്യമൂന്ന് കിലോമീറ്ററില്‍ ഡിസംബര്‍ 31നകം ടാറിങ് പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ശേഷിക്കുന്ന ദൂരത്തെ ടാറിങ് 2027 ഫെബ്രുവരി അവസാനത്തോടെ തീര്‍ക്കും. റോഡരുകിലെ മഴവെള്ളച്ചാലിന്റെ നിര്‍മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും അലനല്ലൂരില്‍ പൂരം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ നടക്കാനിരിക്കുന്നതിനാല്‍ ടൗണിലെ പ്രവൃത്തികള്‍ക്ക് ആദ്യപരിഗണന നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
സര്‍വേ പരാതികള്‍ തീര്‍പ്പാക്കും
കൂടാതെ റോഡിലെ അപകടസാധ്യതയുള്ള വളവുകള്‍, ഉയര്‍ത്തല്‍, കട്ടിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് പരിഹരിക്കണം. സര്‍വേയുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ എത്രയും വേഗം അപേക്ഷ നല്‍കണം.ഇത് മണ്ണാര്‍ക്കാട് തഹസില്‍ ദാറുടെ നേതൃത്വത്തില്‍ പരിശോധിച്ച് തീര്‍പ്പാക്കും. റോഡിലേക്ക് സ്ഥലം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് അടയാളപ്പെടുത്തി നല്‍കാനും റോഡിനായി വിട്ടുനല്‍കേണ്ട സ്ഥലങ്ങളില്‍ പരാതിക്കാര്‍ സഹകരിക്കുകയും വേണം. കോട്ടോപ്പാടം, അലനല്ലൂര്‍ ടൗണുകളില്‍ ടാര്‍ ചെയ്ത ഭാഗങ്ങള്‍ക്ക് പുറമെ കട്ടവിരിക്കല്‍, ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവയും നടത്ത ണം. തെരുവുവിളക്കുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തില്‍ പരിഹരിക്കും. നിശ്ചയിച്ച സമയക്രമത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയും ഇത് സയമബന്ധിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എഞ്ചിനീയര്‍ മാരും ബാധ്യസ്ഥരാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്ത പക്ഷം നിലവിലുള്ള കരാറുകാരനെ മാറ്റി, നടപടിക്രമങ്ങളിലൂടെ പുതിയ ടെന്‍ഡര്‍ വിളിക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗം ചേര്‍ന്നത് പരാതികളുടെ പശ്ചാത്തലത്തില്‍
രണ്ടുവര്‍ഷം മുന്‍പ് ആരംഭിച്ച റോഡുപണി കഴിഞ്ഞ മെയ്മാസത്തോടെ പൂര്‍ത്തിയാക്കേണ്ടതായി രുന്നു എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും ചെയ്തു. പ്രവൃത്തിക ളുമായി ബന്ധപ്പെട്ട് ആശങ്കകളും പരാതികളും ഉയര്ന്നപശ്ചാത്തലത്തിലാണ് അലനല്ലൂര്‍ പഞ്ചായ ത്ത് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും വ്യാപാരികളും വിവിധ പരാതികള്‍ യോഗത്തില്‍ ഉന്നയിച്ചു.
അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടില്‍, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അബ്ദുറഹ്മാന് പോത്തുകാടന്, കെ.ആര്.എഫ്.ബി. എക്സിക്യുട്ടിവ് എഞ്ചിനീയര്‍ പി.പ്രകാശന്, അസി.എക്സിക്യുട്ടിവ് എഞ്ചിനീയര്‍ വി.മനു. അസി.എഞ്ചിനീയര്‍ മുഹ്സിന്, താലൂക്ക് സര്‍വേയര്‍ പി.കെ പ്രവീണ്‍കുമാര്‍, ഡിജിറ്റല്‍ റീസര്‍വേ യര്‍ അജിതകുമാരി, യു.എല്‍.സി.സി. ജനറല്‍ മാനേജര്‍ ടി.പി രാജീവ്, സൈറ്റ് സൂപ്പര്‍ വൈസര്‍ ജര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്ന ത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈ ബര്സെല്ലില് പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.