എടത്തനാട്ടുകര: ലഹരിക്കെതിരെ മേരാ യുവഭാരത് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമഗ്ര കാംപെയിന്റെ ഭാഗമായി ചളവ മൈത്രി ലൈബ്രറിയും എടത്തനാട്ടു കര കെ.എസ്.എച്ച്.എം. കോളജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി ജില്ലാതല അയല്പ്പ ക്ക യുവ പാര്‍ലമെന്റ് ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിക്കും. നവംബര്‍ 24-ന് രാവിലെ 10-ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്പശാല മണ്ണാര്‍ക്കാട് സി.ഐ. വി. രവികുമാര്‍ ഉദ്ഘാട നം ചെയ്യും. മേരാ യുവഭാരത് ജില്ലാ ഓഫിസര്‍ പി. സന്ദീപ് കൃഷ്ണന് പദ്ധതിവിശദീകരണം നട ത്തും. റിട്ട. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍ വിഷയാവതരണം നട ത്തും. പ്രൊഫ. പി.ആര്. മോഹന്‍ദാസ് അധ്യക്ഷനാകും. ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്കാ രിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശില്പശാലയില് പങ്കെടുക്കാന്‍ താല്പര്യമുള്ള 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവര്‍ 9495169302 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
