മണ്ണാര്‍ക്കാട്: മികച്ച പ്രവര്‍ത്തനത്തിന് മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് ജില്ലാ പൊലിസിന്റെ പുരസ്കാരം. ഒക്ടോബര്‍ മാസത്തിലെ മികച്ച പൊലിസ് സ്റ്റേഷനായാണ് മണ്ണാര്‍ക്കാട് സ്റ്റേഷന് തിരഞ്ഞെടുക്കപ്പെട്ടത്. കുറ്റാന്വേഷണം, വിവിധ ഓണ്‍ലൈന്‍ സേവനം ഉള്‍പ്പടെയുള്ള പ്രവര്ത്ത നങ്ങളിലെ മികവിനാണ് അംഗീകാരം.ജില്ലാ പൊലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പൊലിസ് മേധാവി അബ്ദുല്‍ റഷി പുരസ്കാരം കൈമാറി. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. പി.ചന്ദ്രമോഹന്, ഇന്‍സ്പെക്ടര്‍ വി.രവികുമാര്‍, സ്റ്റേഷന് ഹൗസ് ഓഫിസര്‍ വി.വിവേക് എന്നിവര്‍ ചേര്‍ന്ന് പുരസ് കാരം ഏറ്റുവാങ്ങി.
