അഗളി: ഗോത്രവിഭാഗത്തെ ചൂഷണം ചെയ്യാത്ത രീതിയില്‍ അവരുടെ തനത് വിഭവങ്ങള്‍ വിപണ നം ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് വനം- വന്യജീവി നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. മന്ത്രിയുടെ നേതൃത്വത്തില്‍ ഗോത്ര മേഖലകളില്‍ നടത്തുന്ന ഊരുണര്‍വ് സന്ദര്‍ശനത്തിന്റെ ഭാഗമായി അട്ടപ്പാടി മുക്കാലിയിലെ ചിണ്ടക്കി, തടിക്കുണ്ട് എന്നീ ഉന്നതികളി ലെ ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍ എന്നീ ഗോത്രവര്‍ഗ വിഭാഗക്കാരെ നേരില്‍ കണ്ട് സംസാരിക്കുക യായിരുന്നു മന്ത്രി.
ഗോത്ര വിഭാഗക്കാരില്‍ നിന്ന് വനവിഭവങ്ങള്‍ വനം വകുപ്പ് നേരിട്ട് ശേഖരിക്കുകയും ഉയര്‍ന്ന വില ഉറപ്പാക്കുകയും ചെയ്യും.വനവിഭവങ്ങള്‍ സ്വീകരിക്കുന്നതിന് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി നല്‍കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.ഉത്തരവാദിത്വ ടൂറി സം മുഖേന ടൂറിസത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയ ഊര് നിവാസികള്‍ക്ക് അതിലൂടെ കിട്ടുന്ന വരുമാനം വീതിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു.മൂന്ന് ഗോത്ര വിഭാഗങ്ങളും ഉന്നയിച്ച കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തും.വന്യജീവികളെ തടയുന്നതിന് 28 കിലോമീറ്റര്‍ ചുറ്റളവില്‍ ഫെന്‍സിംഗ് നടപ്പാക്കും. വന്യജീവികളുടെ ആക്രമണം ബാധിക്കാത്ത രീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കും.
ചിണ്ടക്കിയിലെ ഇരുളര്‍ വിഭാഗക്കാരുടെ കുട്ടികള്‍ക്ക് അങ്കണവാടിയിലേക്ക് എത്തുന്നതിന് ആവശ്യമായ വാഹന സൗകര്യം ഒരുക്കും. ഉന്നതികളില്‍ തന്നെ അങ്കണവാടി സ്ഥാപിക്കുന്ന കാര്യം ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഉന്നതിയിലെ യുവാക്ക ള്‍ക്കായി ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് ആവശ്യമായ ഗ്രൗണ്ടും അനു ബന്ധ സൗകര്യങ്ങളും ഉറപ്പാക്കും. അനധികൃത വാറ്റിനെതിരെ വനം വകുപ്പിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. കൂടാതെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഊരിലെ കുട്ടികള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കും.
തൊഴിലുറപ്പ്, ഇ-ഗ്രാന്റ്സ്, കൈവശരേഖ തുടങ്ങിയ വിഷയങ്ങളിലും വിവിധ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അതത് വകുപ്പുകളെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ നേതൃത്വ ത്തില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ആറുമാസത്തിന് ശേഷം ഊരുകള്‍ സന്ദര്‍ശിച്ച് നിലവില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ തനത് പാരമ്പര്യ ശീലങ്ങള്‍ കൈമോശം വരുന്നത് പഠിക്കുകയും അവയെ നഷ്ടപ്പെടാതെ പരിരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
അട്ടപ്പാടി മുക്കാലിയില്‍ മരണപ്പെട്ട കുഞ്ഞിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു
അട്ടപ്പാടി മുക്കാലിയില്‍ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യപരമായ കാര്യങ്ങ ളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വനം വകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. കൂടാതെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പി.എസ്.സി കോച്ചിംഗും നല്‍കും.അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ( സോഷ്യല്‍ ഫോറസ്ട്രി) ഡോ. പ്രമോദ്. ജി. കൃഷ്ണന് ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ്ലൈഫ്) നോര്‍ത്തേണ്‍ റീജിയണ്‍ ടി. ഉമ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇസ്റ്റേണ്‍ സര്‍ക്കിള്‍ ആര്. കമലാഹര്‍ ഐ.എഫ്.എസ്, സൈലന്റ്വാലി ഡിവിഷന് വൈല്‍ഡ് ലൈഫ് വാര്ഡന് ജി.ഹരികൃഷ്ണന് നായര്‍ ഐ.എഫ്.എസ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. പ്രവീണ്‍, പാലക്കാട് വിജിലന്‍സ് ഡി.എഫ്.ഒ. എം.കെ സമീര്‍, ഭവാനി റെയിഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എ.പി ശ്രീജിത്ത്, സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് അസി.വൈ ല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
