മണ്ണാര്‍ക്കാട്: മുണ്ടേക്കരാട് ഗവ.എല്‍.പി. സ്കൂളില്‍ പ്രീപ്രൈമറി കുട്ടികള്‍ കലയുടെ വിരുന്നൊ രുക്കിയ കിഡ്സ് ഫെസ്റ്റ് ശ്രദ്ധേയമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പി.എം ജാബിര്‍ അധ്യക്ഷനായി. വിദ്യാമിത്രം സ്കൂള്‍ ആപ്പിന്റെ ലോഞ്ചിങ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീറും വിവിധ മത്സരവിജയി കള്‍ക്കുള്ള സമ്മാനദാനം സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടിയും ശലഭം സ്കൂള്‍ പത്രത്തിന്റെ പ്രകാശനം നഗരസഭാ കൗണ്‍സിലര്‍ ഷീജ രമേശും നിര്‍വഹിച്ചു.എസ്.എം.സി. ചെയര്മാന് കെ.അഷ്റഫ്,എം.പി.ടി.എ. പ്രസിഡന്റ് കെ.ദേവിക, മുന്‍ പി.ടി.എ. പ്രസിഡന്റുമാരാ യ പി.പി സുലൈമാന്‍ ഫൈസി, മുസ്തഫ ഫൈസി, എം-സിറ്റി ക്ലബ് സെക്രട്ടറി മുസ്തഫ, കെ.രുഗ്മി ണി തുടങ്ങിയവര്‍ സംസാരിച്ചു.
