മണ്ണാര്‍ക്കാട്:പെരിമ്പടാരി പോത്തോഴിക്കാവില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ പിഞ്ചുകുഞ്ഞ ടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോത്തോഴിക്കാവില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ സഹോദരിമാരായ രണ്ട് യുവതികളെയും, ഇവരുടെ ആറുമാസവും രണ്ടും മൂന്നും വയസ്സുമുള്ള മൂന്ന് കുട്ടികളെയുമാണ് അവശനിലയില്‍ ആശുപത്രി യിലാക്കിയത്.ബുധനാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം.കുട്ടികളെ ആദ്യം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികളെ ആംബുലന്‍സിലാണ് വേഗത്തില്‍ തന്നെ പെരിന്തല് മണ്ണയിലേക്ക് മാറ്റിയത്.കുട്ടികള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. അടു ത്തിടെയാണ് കുടുംബം പോത്തോഴിക്കാവ് ഭാഗത്ത് വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവ ത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
