പാലക്കാട്: സഹകരണ പ്രസ്ഥാനം ജനകീയവും ജനാധിപത്യപരവുമാകണമെന്ന് പൊതു വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്. 73-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സഹകരണ പ്രസ്ഥാനങ്ങള്‍ നമ്മുടെ നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്. ഇവ ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാ ണ് കേരളം. എല്ലാ മേഖലയിലും പ്രാഥമിക സംഘങ്ങള്‍ സ്ഥാപിച്ച്, നാട്ടിലെ കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയ സാധാരണക്കാര്‍ക്ക് ആശ്വാസം നല്കുന്നവയാണ് ഇവയെന്നും മന്ത്രി പറഞ്ഞു.
ഐ.ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉള്‍പ്പെടെ സാധാരണക്കാരന്റെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാ മേഖലയിലും സഹകരണ പ്രസ്ഥാനങ്ങളുണ്ട്. ബാങ്കിംഗ് രംഗത്തെ പരിഷ്കാ രങ്ങള്‍, സാങ്കേതികവിദ്യയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ എല്ലാംതന്നെ സഹകരണ ബാങ്കുകള്‍ അതിജീവിച്ചു. സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്ക്കേണ്ടതിനാല് അതിനെ കൂടു തല്‍ ജനകീയമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പിന്റെ സഹകരണ ത്തോടെ ടോപ് ഇന്‍ ടൗണ്‍ ശീതള്‍ ഹാളില്‍ നടന്ന യോഗത്തില്‍ റോബര്‍ട്ട് ഓവന് പുരസ്കാര ജേതാവായ എക്സ്. എം.എല്‍.എ കെ.എ ചന്ദ്രനെ വി.കെ ശ്രീകണ്ഠന് എം.പി ആദരിച്ചു. കണ്ണൂര്‍ റിട്ട്. ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ഇ. രാജേന്ദ്രന് കേന്ദ്രനിയമങ്ങളും കേരളത്തിലെ സഹകരണ സംഘങ്ങളും എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തി.
പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. അഡ്വ സുമേഷ് അച്ചുതന് എം.എല്‍.എ, പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പി. ഉദയന്‍, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, ഒറ്റപ്പാലം, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്പേഴ്സണ്മരായ എം. പുരുഷോത്തമന്, എ. സുരേന്ദ്രന്, എന്‍.പി വിനയകുമാര്‍, പാലക്കാട് കേരള ബാങ്ക് ജനറല്‍ മാനേജര്‍ പി. ജിനീഷ്, ജെ ആര് ഓഫിസ് അസിസ്റ്റന്റ് രജിസ്ട്രാ ര്‍(പ്ലാനിങ്) എം.എസ് വിനോദ്കുമാര്‍, മറ്റ് ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.
