ഷോളയൂര്‍: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഭാരക്കുറവുള്ള ഗര്ഭിണികള്ക്കായു ള്ള പോഷകാഹാര പുനരധിവാസ പദ്ധതിയ്ക്ക് ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ തുടക്ക മായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.എസ് ചിത്ര ഉദ്ഘാടനം ചെയ്തു.ഭാരക്കുറവുള്ള ഗര്‍ഭിണി കള്‍ക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തി ആരോഗ്യനില മെച്ചപ്പെടുത്തുകയും, കൂടാ തെ മാതൃ-ശിശു ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുകയന്നാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങി ല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കനകരാജ് അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗോമതി ടീച്ചര്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ രാജേശ്വരി, മെഡി ക്കല്‍ ഓഫിസര്‍ ഡോ.റാഷിദ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് സബീന, ഐ.സി.ഡി.എസ്. സൂപ്പര്‍വൈ സര് ലിസിസ ആശാവര്‍ക്കര്‍ തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രി ജീവനക്കാരും ആശാവര്‍ക്കര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
