മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ ജീവിക്കുന്ന 65 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് മാനസിക ഉല്ലാസവും ആരോഗ്യപരിപാലനവും സൗജന്യമായി ഉറപ്പാക്കുന്നതിന് കേരള സാമൂഹിക സുരക്ഷാ മിഷന് നടപ്പാക്കിവരുന്ന പദ്ധതിയായ ‘വയോമിത്രം’ ശ്രദ്ധേയമാ കുന്നു.ജില്ലയില്‍ ഏഴ് നഗരസഭകളിലായി 22,407 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2011-ല്‍ തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ വരുമാനപരിധി ബാധകമാക്കാതെ മുതിര്‍ന്ന പൗരന്മാര്ക്ക് ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പരിശോധനകള്‍, പാലിയേറ്റീവ് കെയര്‍, ഹെല്പ്ലൈന്, കൗണ്‍സിലിംഗ്, വാതില്‍പടി സേവനം എന്നിവ സൗജന്യമായി നല്കി വരുന്നു. വയോജനങ്ങളെ വെറുമൊരു വിഭാഗമായി കാണാതെ സമൂഹത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും സജീവ പങ്കാളികളാക്കി മാറ്റുക (സില്‍വര്‍ ഇക്കോണമി), ആരോഗ്യകരവും സന്തോഷകരവുമായ വാര്‍ധക്യം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
നിലവില്‍ സംസ്ഥാനത്ത് 85 നഗരസഭകളും ആറ് കോര്‍പ്പറേഷനുകളും നാല് ബ്ലോക്കുകളും ഉള്‍പ്പെടെ 95 പ്രൊജക്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി 35- 40 ലക്ഷം രൂപയുടെ പദ്ധതി യാണ് വിഭാവനം ചെയ്തിരിക്കുന്നത്. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി കലാപരിപാ ടികള്‍, വിനോദയാത്രകള്‍, ദിനാചരണങ്ങള്‍, സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപുകള്‍ എന്നിവ യും നടത്തിവരുന്നു. കൂടാതെ, 2022-23 സാമ്പത്തിക വര്‍ഷംമുതല്‍ നടപ്പാക്കിയ വാതില്‍പടി സേവനത്തിലൂടെ കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം വീടുകളിലെത്തി ചികിത്സയും മരുന്നുകളും പാലിയേറ്റീവ് കെയറും എത്തിച്ചുനല്കു ന്നുണ്ട്.
നിലവില്‍ ജനകീയ പങ്കാളിത്തത്തോടെ വയോജനങ്ങളുടെ കൂട്ടായ്മയായി പദ്ധതിയെ കൂടുതല്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളിലാണ് സാമൂഹ്യ സുരക്ഷാ മിഷന്. അടുത്തഘട്ടത്തില്‍ വയോജന വകുപ്പിന്റെ ഭാഗമായി കൂടുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളും മാനസിക ആരോഗ്യ പ്രവര് ത്തനങ്ങളും വിഭാവനം ചെയ്യും. അതത് നഗരസഭകള്‍ സംഘടിപ്പിക്കുന്ന വയോമിത്രം ക്യാമ്പുക ളില്‍ ചികിത്സാ രേഖകളും 65 വയസ് പൂര്‍ത്തിയായെന്ന് തെളിയിക്കുന്ന ആധാര്‍ സഹിതം ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
