അഗളി: അട്ടപ്പാടിയില്‍ നിന്നും കദനകഥകളാണ് കേള്‍ക്കുന്നതെന്നും ഇനിയൊരു കുഞ്ഞു ങ്ങള്‍ക്കും ഈ ഗതിയുണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്. അട്ടപ്പാടിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയില്‍ ജീവന്‍നഷ്ടമായ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരുമായി സംസാരിച്ചു. പലര്‍ക്കും വാക്കുകള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. അമ്മമാര്‍ക്കുണ്ടാകുന്ന ഗുരുതരമായ വിളര്‍ച്ച. മാസംതിക യാതെയുള്ള പ്രസവം. കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങള്‍ ഇതൊക്കെ ആശങ്കാജനകമായി വര്‍ധിക്കുകയാണ്. അട്ടപ്പാടിയിലുള്ള മുഴുവന്‍ ഗര്‍ഭിണിമാരുടെയും ഉത്തരവാദിത്തമുള്ള അഗളി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്. നേരത്തെ എല്ലാ ഊരുകളിലും എന്‍. എച്ച്.എമ്മിന്റെ മൊബൈല്‍ യൂണിറ്റുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ അങ്ങിനെ എത്തുന്നില്ല.
അമ്മമാര്‍ നേരിടുന്ന സിക്കള്‍ സെല്‍ അനീമിയ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് നല്ല ചികിത്സനല്കാന് മതിയായ ആരോഗ്യഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടായിരുന്നു. അവരെ കൂട്ടത്തോ ടെ സ്ഥലംമാറ്റി. അട്ടപ്പാടിയില്‍ മാസംതികയാതെയുള്ള പ്രസവം വര്‍ധിക്കുന്നു. കുഞ്ഞുങ്ങളുടെ അംഗവൈകല്യവും വര്‍ധിക്കുന്നു. അട്ടപ്പാടിയിലെ മുഴുവന്‍ ഗര്‍ഭിണികളുടെയും ഉത്തരവാദി ത്വം അഗളി ഹെല്‍ത്ത് സെന്ററിന് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്ത, ഫോട്ടോ കടപ്പാട്: ദേശാഭിമാനി
