മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഭക്ഷണ വിതരണ മേഖലകളിലെ പരി ശോധന ശക്തമാക്കി ആരോഗ്യ വിഭാഗം.പ്രധാന വേദികള്‍ സന്ദര്‍ശിച്ച് കുടിവെള്ള ശുചിത്വ പരിശോധന നടത്തി.വിവിധ വേദികളില്‍ മെഡിക്കല്‍ സേവനവും അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനവും ലഭ്യമാണ്. മേളയുടെ പരിസരങ്ങളിലും ഹെല്‍ത്ത് സ്ക്വാഡ് പരിശോ ധനകളും നിരീക്ഷണവും ശക്തമാക്കും.ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര വൈദ്യസ ഹായം ഉറപ്പാക്കുന്നതിനും ആവശ്യമായ പ്രഥമ ശുശ്രൂഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മേള നടക്കുന്ന ദിവസങ്ങളില്‍ അലനല്ലൂര്‍ ബ്ലോക്ക് പൊതുജനരോഗ്യ വിഭാഗം ആരോഗ്യ ശുചിത്വ പരിശോധനകള്‍ കര്‍ശനമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷണ വ്യാപാരം നടത്തുന്നവ ര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ഒരു വ്യക്തിയെയും ഭക്ഷ ണ- പാനീയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ അനുവദിക്കില്ല.
ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം) പൊതുജനാരോഗ്യ വിഭാഗം ഓഫിസര്‍ സി.എം രാധാ കൃഷ്ണന്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ്.സയന, സാമൂഹികാരോഗ്യ കേന്ദ്രം അലനല്ലൂര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.മുഫീദ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മണിലാല്‍, സാമൂഹികാരോഗ്യ കേന്ദ്രം അലനല്ലൂര്‍ ബ്ലോക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രമോദ് കുമാര്‍, റഫീഖ്, ബിനു, സുനില്‍കുമാര്‍ ബിന്ദു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വിനോദ്, ഹസീന ബീവി, താലൂക്ക് ആശുപത്രി മണ്ണാര്‍ക്കാട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാംദാസ് എന്നിവര്‍ ശുചിത്വ പരിശോധനയില്‍ പങ്കാളികളായി.
