മണ്ണാര്‍ക്കാട്: സംസ്ഥാന ശാസ്ത്രമേളയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളുമായി ആരോഗ്യ വകുപ്പ്. മേള നടക്കുന്ന ആറ് വേദികളിലായി ഇരുപതോളം ആരോഗ്യപ്രവര്‍ത്തകരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാക്കിയിട്ടുണ്ട്.
പ്രധാന വേദിയായ നെല്ലിപ്പുഴ ഡി.എച്ച്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സ് എന്നിവരുള്‍പ്പെടെ ആറംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. മണ്ണാ ര്‍ക്കാട് എം.ഇ.ടി.എച്ച്.എസ്.എസ്, എം.ഇ.എസ്.എച്ച്.എസ്.എസ്, ജി.എം.യു.പി സ്കൂള്‍, കുമരംപു ത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ മറ്റ് വേദികളില്‍ മൂന്ന് നഴ്സുമാര്‍ വീതമുള്ള പ്രത്യേക സംഘവും പ്രവര്‍ത്തിക്കും.എല്ലാ വേദികളിലും പ്രത്യേകം തയ്യാറാക്കിയ മെഡിക്കല്‍ സ്റ്റാളുകളും പ്രഥമശുശ്രൂഷാ (ഫസ്റ്റ് എയ്ഡ്) കിറ്റുകളും സജ്ജമാണ്.
മേളയ്ക്കിടെയുണ്ടാകുന്ന ചെറിയ പരിക്കുകള്‍ക്ക് മുറിവ് കെട്ടുന്നതിനും, തലകറക്കം പോലുള്ള അസ്വസ്ഥതകള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനും ഇവിടെ സൗകര്യമുണ്ട്. കൂടാതെ, രക്ത സമ്മര്‍ദ്ദം (ബി.പി), പ്രമേഹം (ഷുഗര്‍) എന്നിവ പരിശോധിക്കുന്നതിനും അവശ്യമരുന്നുകള്‍ വിതര ണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളും ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ട ങ്ങളില്‍ വിദഗ്ധ ചികിത്സയ്ക്കായി രണ്ട് ആംബുലന്‍സ് സേവനവും തയാറാണ്.
