മണ്ണാര്‍ക്കാട്: സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹു ജനറാലി ആവേശമായി.നഗരത്തിലെ കുടു ഗ്രൗണ്ടില്‍ നടന്ന പൊതുയോഗം പ്രതിപക്ഷ നേതാ വും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേരള ത്തില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ആര്.എസ്.എസ്. നയമാണ് നടപ്പിലാക്കു ന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസം ആര്.എസ്.എസ്. ആഗ്രഹിക്കുന്ന രീതിയിലേ ക്ക് മാറ്റപ്പെടുകയാണെന്നത് ഗൗരവമായി കാണണമെന്നും ഉന്നതവിദ്യാഭ്യാസ രംഗം പൂര്‍ണമായി ആര്.എസ്.എസിന്റെ കൈപ്പിടിയിലായെന്നും അദ്ദേഹം ആരോപിച്ചു.
സരള്ബില്, മാരിടൈം ഭേദഗതി ബില്‍ എന്നിവയിലൂടെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കടല്‍ത്തീരവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വൈദ്യുതി മേഖ ല താളംതെറ്റിയതിനെച്ചൊല്ലി മന്ത്രിസഭയ്ക്കുള്ളില്‍ തന്നെ ഭിന്നത രൂക്ഷമാണ്. രാജ്യത്ത് വര്ഗീ യത വളര്‍ത്താനും മതനിരപേക്ഷത തകര്‍ക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെ ന്നും, പൗരത്വനിയമഭേദഗതിയും ദേശീയ ജനസംഖ്യാ രജിസ്റ്ററും വഴിന്യൂനപക്ഷങ്ങളില് ആശങ്ക സൃഷ്ടിക്കുകയാണ്.
ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും മാസപുത്രനായി മാറിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. തീവ്ര വോട്ടര്‍ പരി ഷ്കരണത്തിലൂടെ രാജ്യത്താകെ 13 കോടിയിലധികം ആളുകള്‍ക്കാണ് വോട്ടവകാശം നഷ്ടമാ യത്. കോണ്‍ഗ്രസ് തുടക്കമിട്ടതും ബി.ജെ.പി. തീവ്രമായി നടപ്പാക്കുന്നതുമായ നവഉദാരവല്ക്ക രണ നയങ്ങള്‍ കാരണം രാജ്യത്ത് ദാരിദ്ര്യം പെരുകുകയാണെന്നും സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്ഗീയവല്ക്കരണത്തിനുമെതിരെ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുബില്ഡിങ് ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ബി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗ ങ്ങളായ എന്‍.എന്‍ കൃഷ്ണദാസ്, കെ.ശാന്തകുമാരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എം ശശി എം.എല്‍.എ., കെ.പ്രേംകുമാര്‍ എം.എല്‍.എ., ടി.കെ നൗഷാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എ ഗോകുല്‍ദാസ്, പി.എം ആര്‍ഷോ, മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ഏരിയ സെന്റര്‍ അംഗങ്ങ ള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നു.
