സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഉപജില്ലാ ട്രാന്സ്പോര് ട്ടേഷന് കമ്മിറ്റി തയാറാക്കിയ സമഗ്ര ഡിജിറ്റല്‍ മൊബൈല്‍ ആപ്പായ ‘ശാസ്ത്രി എക്സ്പ്രസ്’ ഔദ്യോഗികമായി പുറത്തിറക്കി. സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനച്ചട ങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ആപ്പ് ലോഞ്ചിംഗ് നിര്‍വഹിച്ചു.
ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാ ക്കള്‍ക്കും പൊതുജനങ്ങള്‍ക്കും യാത്രയും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ആപ്പ് ശാസ്ത്രോത്സവത്തിന്റെ ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ സുഗമവും കാര്യക്ഷമവുമാക്കാന്‍ സഹായിക്കും.
മേളയുടെ അഞ്ചുദിവസങ്ങളിലെയും സമയക്രമവും മത്സരവിവരങ്ങളും അറിയാനുള്ള സംവി ധാനവും ലഭിക്കും. വിവിധ മത്സരവേദികളുടെ വിവരങ്ങളും ഗൂഗിള്‍ മാപ്സ് സഹായത്തോടെയുള്ള ലൊക്കേഷന്‍ സൗകര്യവും ഇതിലുണ്ട്. ജില്ല തിരിച്ചുള്ള താമസസൗകര്യ വിവരങ്ങള്‍, ഓട്ടോ, ബസ് തുടങ്ങിയ വാഹനസൗകര്യങ്ങള്‍, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ എന്നിവയും ഉള്‍പ്പെടു ത്തിയിട്ടുണ്ട്. കൂടാതെ വേദികളും പ്രദേശങ്ങളും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഇന്ററാക്ടീവ് ത്രീ ഡി മാപ്പ്, അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍, ഉദ്ഘാട നവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിവിധ സ്ഥലങ്ങളുടെയും അതിഥികളുടെയും വിവരങ്ങള്‍, നോട്ടീസുകള്‍, ബ്രോഷറുകള്‍ തുടങ്ങിയവയും ആപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പെ ടെയുള്ള അടിയന്തര സഹായ വിവരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ശാസ്ത്രോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങള്‍ ഏകോപിപ്പിച്ച് ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന രീതിയിലാണ് ആപ്പിന്റെ രൂപകല്‍പ്പന. വിവരങ്ങ ള്‍ക്കായി വിവിധ കേന്ദ്രങ്ങളെ ആശ്രയിക്കാതെ ആവശ്യമായ സേവനങ്ങളും മാര്‍ഗനിര്‍ദേശങ്ങ ളും മൊബൈല്‍ ഫോണിലൂടെ കണ്ടെത്താന്‍ കഴിയും.
ആപ്പ് സന്ദര്‍ശിക്കാന്‍:
https://iqbalariyoor.github.io/Shastri-Express/
