തച്ചമ്പാറ: തച്ചമ്പാറയില്‍ പ്രഭാതസവാരിക്കിറങ്ങിയ വയോധികന് തെരുവുനായയുടെ ആക്രമ ണത്തില്‍ ഗുരുതരമായി പരിക്കേറ്റു. തച്ചമ്പാറ കാക്കശ്ശേരി വീട്ടില്‍ കെ.പി രാധാകൃഷ്ണന് (72) ആണ് പരിക്കേറ്റത്. 15-ന് രാവിലെ 5.30ന് തച്ചമ്പാറ-മുതുകുറുശ്ശി റോഡില്‍ തെക്കുംപുറത്തായി രുന്നു സംഭവം. പ്രഭാത സവാരിക്കിടെ പിന്നില്‍ നിന്നെത്തിയ നായ രാധാകൃഷ്ണനെ കടിച്ചു വീഴ്ത്തുകയായിരുന്നു. പുറത്തും ഇടതുകൈയിലും മാന്തിപരിക്കേല്പ്പിച്ച നായ ഇടതുചെവിയും കടിച്ചുപറിച്ചു. ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഗം ചികിത്സയിലാണ്. ഇതേ നായ മറ്റു രണ്ടുപേരെ കൂടി ആക്രമിച്ചതായും പറയുന്നുണ്ട്. ഇവര്‍ക്കും ആവശ്യമായ ചികിത്സ നല്കി.കടിച്ച നായ പിന്നീട് തച്ചമ്പാറ ഹൈവേയില്‍ വാഹനമിടിച്ച് ചത്തു.
