പാലക്കാട്: പാലക്കാട് റെയില്‍വേ പൊലിസിന്റെ നേതൃത്വത്തില്‍ കോട്ടേക്കാട് ഗ്രാമവാസികള്‍ ക്കായി നിയമാവബോധ ക്ലാസും കുടുംബശ്രീ വനിതാ മുന്നേറ്റവുമായി ബന്ധപ്പെട്ട ബോധവല്ക്ക രണ പരിപാടിയും സംഘടിപ്പിച്ചു. പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് എസ്.ഐ. കെ.ജെ പ്രവീണ്ക്ലാസിന് നേതൃത്വം നല്കി. സ്ത്രീകളുടെ സുരക്ഷ, നിയമപരമായ അവകാശങ്ങള്‍, സ്ത്രീശാക്തീകരണം, പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. സമൂഹത്തില്‍ നിയമബോധം വളര്‍ത്തുന്നതിനും സ്ത്രീകളുടെ ആത്മ വിശ്വാസവും സാമൂഹിക പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യത്തോടെയാണ് ബോധവ ല്‍ക്കരണ ക്ലാസ് നടത്തിയത്.വാര്‍ഡ് മെമ്പര്‍ സജിത, എ.എസ്.ഐ. രഞ്ജിത്ത് സുന്ദര്‍, സി.പി.ഒ. സന്ദീപ്, എ.ഡി.എസ്. പങ്കജം തുടങ്ങിയവര്‍ സംസാരിച്ചു.
