മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വിളംബ രജാഥ വര്‍ണ്ണാഭമായി.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര മണ്ണാര്‍ക്കാട് ജി.എം.യു.പി സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസില്‍ സമാപിച്ചു.
കല്ലടി എച്ച്.എസ്.എസ്, എം.ഇ.എസ് എച്ച്.എസ്.എസ്, കെ.ടി.എം എച്ച്.എസ്, നെല്ലിപ്പുഴ ഡി.എച്ച്. എസ്.എസ്,എം.ഇ.ടി ഇ.എം.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലെ എന്‍.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ്, ജെ.ആര്.സി കേഡറ്റുകള്‍ കൂടാതെ ഹെഡ്മാസ്റ്റേ ഴ്സ് ഫോറം, പ്രിന്‍സിപ്പല്‍മാര്‍, വിവിധ സ്കൂളുകളിലെ അധ്യാപകര്‍, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങി 1500-ലധികം പേര് പങ്കെടുത്തു.
കേരള ഫോറസ്ട്രി ക്ലബ്, റോഡ് ആന്‍ഡ് സേഫ്റ്റി ക്ലബ് അംഗങ്ങളും ഘോഷയാത്രയുടെ ഭാഗമാ യി. വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലിയും ബാന്‍ഡ് സെറ്റും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
