മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളില്‍ വാണിജ്യ അവബോധം വളര്‍ത്തുന്നതിനായി അടുത്ത അധ്യയ നവര്‍ഷം മുതല്‍ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന് പൊതുവി ദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുനജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന ശാസ്ത്രമേള ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോമേഴ്സ് മേഖലയ്ക്ക് കൂടി പ്രാധാന്യം നല്കി ഉല്പാദനവും വിപണനവും ലക്ഷ്യമിട്ടായിരി ക്കും ഈ മേളകള്‍ നടത്തുക. പൊതുവിദ്യാഭ്യാസ മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പിലാക്കു ന്നതിന്റെ ഭാഗമായി കുട്ടികളുടെ ആശയങ്ങള്‍ക്ക് അംഗീകാരം നല്കാന് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നൈപുണ്യ വികസന സെന്ററുകളും ഇന്നൊവേഷന് കോര്‍ണറുകളും ആരംഭി ക്കും. എല്‍.പി, യു.പി സ്കൂളുകളില്‍ 6,000 ഡിജിറ്റല്‍ കോര്‍ണറുകള്‍ ഒരുക്കിയിട്ടുണ്ട്. നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും റോബോട്ടിക്സിനും പ്രാധാ ന്യം നല്കുന്ന ‘എറൈസ്’ പദ്ധതിയും നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു.
പുസ്തകങ്ങളിലെ അറിവുകള്‍ക്കപ്പുറം പ്രായോഗിക വികസനമാണ് ശാസ്ത്രമേളകളുടെ ലക്ഷ്യം. ശാസ്ത്രമെന്ന ആശയം പ്രവൃത്തിപരിചയത്തിലേക്ക് മാറേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജ ന്‍സ്, റോബോട്ടിക്സ്, നാനോ സയന്‍സ് തുടങ്ങിയ മേഖലകളില്‍ ലോകം ഏറെ മുന്നിലെത്തി ക്കഴിഞ്ഞു. തൊഴില്‍ നേടുകയെന്നതിലുപരി തൊഴില്‍ ചെയ്യാനുള്ള കഴിവാണ് വിദ്യാര്‍ഥികളില്‍ ഉണ്ടാകേണ്ടത്. ശാസ്ത്രമേളകളിലൂടെ ഇത്തരം സാങ്കേതിക പ്രാപ്തിയാണ് കുട്ടികള്‍ക്ക് ലഭിക്കുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രമേളയിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 2,000 രൂപയും രണ്ടാം സ്ഥാനത്തിന് 1,600 രൂപയും മൂന്നാം സ്ഥാനത്തിന് 1,200 രൂപയും നല്‍കും. വിജയിക ള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ റവന്യൂ ജില്ലാ സെക്രട്ടറിമാര്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
വി.കെ ശ്രീകണ്ഠന് എം.പി അധ്യക്ഷനായി. വി.ടി ബല്‍റാം എം.എല്‍.എ സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ വിജയന് ഐ.എ.എസ് പതാക ഉയര്‍ത്തി. നജീബ് കാന്തപുരം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ സജ്ന, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു എം ശങ്കര്‍, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സ്മിത, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ ബാലകൃഷ്ണന്, കൗണ്‍സിലര്‍മാരാ യ സുമലത, വി സലീന, ഒറ്റപ്പാലം സബ് കലക്ടര്‍ അഞ്ജിത്ത് സിങ്, സംസ്ഥാന സാക്ഷരതാ മിഷ ന് അതോറിറ്റി ഡയറക്ടര്‍ എ പി അബ്ദുല്‍ കബീര്‍, സീമാറ്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ അബൂബക്കര്‍, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ കെ.കെ അഷ്റഫ്, വിഎച്ച്എസ്ഇ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി മനോജ്, മലപ്പുറം ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി ജൂഡ് ലൂയിസ്, കുറ്റിപ്പുറം വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
