◾ യു.പി. വിഭാഗത്തിനും ഓവറോൾ കിരീടം
എടത്തനാട്ടുകര: മണ്ണാർക്കാട് സബ് ജില്ലാ കലോത്സവത്തിൽ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന് അറബിക് കലാമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ച യായി പതിനേഴാം തവണയും ഓവറോൾ കിരീടം ലഭിച്ചു. അറബി കലോത്സവത്തിൽ യു.പി. വിഭാഗത്തിനും സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത 19 ഇനങ്ങളിൽ 9 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും 4 മൂന്നാം സ്ഥാനവും 18 ഇനങ്ങളിൽ ‘എ’ ഗ്രേഡും കരസ്ഥമാക്കിയാണ് സ്കൂൾ സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്.ഷൊർണൂരിൽ നടക്കുന്ന ജില്ലാ കലോത്സവത്തിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 9 ഇനങ്ങളിൽ പങ്കെടുക്കാൻ ജി.ഒ.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾ അർഹത നേടി.
ഹൈസ്കൂൾ വിഭാഗം ഉപന്യാസം, പ്രസംഗം, തർജമ എന്നിവയിൽ എൻ. അൽഫ ജഫ്ൻ, സംഘ ഗാനത്തിൽ കെ. ജസ ഫാത്തിമ, കെ. ദിഫ്ല, ഷംന ഫാത്തിമ, ദിയ ഫാത്തിമ, സിദ്റ, ഹിഷ, ഫൈഹ എന്നിവരും പെൺകുട്ടികളുടെ പദ്യം ചൊല്ലലിൽ ജസ ഫാത്തിമ, മുശാഅറയിൽ കദീജ സൻഹ, പോസ്റ്റർ നിർമ്മാണത്തിൽ സി.പി. ബരീറ അയ്റിൻ, കഥാപ്രസംഗത്തിൽ കെ. ദിഫ് ല എന്നിവരും അറബിക് നാടകത്തിൽ എൻ. അൽഫാ ജഫ്ൻ, കെ. കൻസ, കെ. ജസ ഫാത്തിമ, തുഹ്ഫ സി. ജൗഹർ, പി. ഹനിയ, നദ നസ്റിൻ, നഷ്വ, ജനത്ത് ഐറിൻ, ഖദിജ നഷ, പി. അൻഷ എന്നിവരും ഒന്നാം സ്ഥാനം നേടി ജില്ല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അധ്യാപകരായ പി. ഹംസക്കുട്ടി, എം. അഷ്റഫ്, ഡോ. ടി. സാജി, സി.പി. ഹസനത്ത്, എം. അബ്ബാസ്, എം. അബ്ദുൽമനാഫ്,സി. ഷിബ്ന, എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.യു.പി. വിഭാഗം അറബി കലോത്സവത്തിൽ ഈ വർഷവും ജി.ഒ.എച്ച്.എസ്. മണ്ണാർക്കാട് സബ് ജില്ലാ കലോത്സവത്തിൽ യു.പി. അറബിക് വിഭാഗത്തിൽ മുഴുവൻ പോയിൻറ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞ വർഷവും സബ് ജില്ലയിൽ ജി.ഒ.എച്ച്.എസ്സിനായിരുന്നു ഒന്നാം സ്ഥാനം. ആകെയുള്ള 13 ഇനങ്ങളിലും മുഴുവൻ പോയിന്റായ 65 പോയിന്റും കരസ്ഥമാക്കിയാണ് സ്കൂൾ നേട്ടം കൊയ്തത്.
വിവർത്തനത്തിൽ കെ. നാദിറ, പദകേളിയിൽ സി. ഫൈഹ, പദ്യം ചൊല്ലലിൽ ടി. ഇസ, സംഭാഷ ണത്തിൽ ഫൈഹ, ഇഷ നസീർ, സംഘഗാനത്തിൽ കെ. ദിന നേതൃത്വം നൽകിയ ടീമും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി.പ്രസംഗം, മോണോ ആക്ട് എന്നിവയിൽ ടി. ജന്നക്ക് മൂന്നാം സ്ഥാനം ലഭിച്ചു. അധ്യാപകരായ കെ.ടി സക്കീന, കെ. അക്ബർ എന്നിവർ നേതൃത്വം നൽകി.
