മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിനെത്തുന്നവര്ക്ക് വിഭവസമൃദ്ധമായ ഭക്ഷ ണമൊരുക്കാന് ഊട്ടുപുര പ്രവര്‍ത്തനമാരംഭിച്ചു.തെങ്കര അരയങ്കോട് യൂണിറ്റി എയുപി സ്കൂ ളിലാണ് ഊട്ടുപുരയും 1000 പേര്‍ക്ക് ഒന്നിച്ചിരുന്ന് കഴിക്കാവുന്ന ഭക്ഷണ പന്തലും ഒരുക്കിയിരി ക്കുന്നത്. പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ- വഖഫ് ബോര്‍ഡ് മന്ത്രി എന്‍.ഷംസുദ്ദീന് പാലുകാച്ചല്‍ കര്‍മം നിര്‍വഹിച്ചു.പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിലെ പ്രവര്‍ത്തനങ്ങള്‍.
വിവിധ ദിവസങ്ങളിലായി പ്രഭാതഭക്ഷണമായി ദോശ, ഇഡലി, ഉപ്പുമാവ്, പുട്ട് തുടങ്ങിയവയും ഉച്ചയ്ക്ക് ചോറ്, സാമ്പാര്‍, മോരുകറി, അച്ചാര്‍, കൂട്ടുകറി, തോരന്‍, വെജിറ്റബിള്‍ ബിരിയാണി, പായസം എന്നിവയും വൈകിട്ട് ചായയും ലഘുഭക്ഷണവും ലഭിക്കും. നാല് നേരങ്ങളിലായി വിവിധ ദിവസങ്ങളില്‍ 22000ല്‍ അധികം പേര്‍ക്ക് ഭക്ഷണം ഒരുക്കും.
മത്സരാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണം മത്സര വേദികളില്‍ വിതരണം ചെയ്യും. ഹരിതചട്ടം പാലി ക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ പ്ലെയിറ്റുകളിലാണ് ഭക്ഷണം നല്‍കുക. ഓരോ കേന്ദ്രങ്ങ ളിലും തിളപ്പിച്ചാറിയ വെള്ളവും നല്‍കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ സജ്ന, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.എം സലീന ബീവി, മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി അബൂബക്കര്‍, ഭക്ഷ്യകമ്മിറ്റി കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വര് പങ്കെടുത്തു.
