അഗളി: ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദ്യാഭ്യാസരംഗത്ത് തുല്യതയും അവസരസമത്വവും ഉറപ്പാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്പെഷ്യല്‍ എന്റിച്ച്മെന്റ് പദ്ധതിക്ക് കക്കുപ്പടി ഗവ.എല്‍.പി. സ്കൂളില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് സജ്ന നവാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് നൗഷാദ് അധ്യക്ഷനായി. അഗളി ബി.പി.സി. റോബിന്‍സ് കെ.തോമസ് മുഖ്യപ്രഭാഷണം നടത്തി. അഗളി പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ. എച്ച്.ഹര്‍ഷാദ് ബോധവല്‍ക്കരണ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്.ചന്ദ്രന്, പ്രധാന അധ്യാപിക സിദ്ദീഖ, സീനിയര്‍ അധ്യാപിക രുഗ്മിനി, പദ്ധതിയു ടെ ചുമതല വഹിക്കുന്ന അധ്യാപിക റിന്‍സി, മറ്റ് അധ്യാപകരായ കാളി, പ്രീതി, അബ്ദുല്‍ റൗഫ്, പ്രീത, സന്ധ്യ, ജുമൈല, അമൃത, ഫസീല, പി.ടി.എ., എസ്.എം.സി. ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
