കല്ലടിക്കോട് :കരിമ്പ മരുതുംകാട് ഗവ. എല്‍.പി സ്കൂളിനു സമീപത്തെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങ് തൊഴിലാളിയെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കാണപ്പെട്ടു. ചെമ്പന്തിട്ടയില് ഗോപാലകൃഷ്ണന് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. രാവി ലെ മുതല്‍ റബര്‍ ടാപ്പിങ്ങിനായി കൂടെ മകന് സുജിത്ത് ഉണ്ടായിരുന്നെങ്കിലും ഇടക്ക് വീട്ടിലേക്ക് പോയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും അച്ഛനെ കാണാത്തതിനെ തുടര്‍ന്ന് തോട്ടത്തിലെത്തി യപ്പോള്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കല്ലടിക്കോട് പൊലിസ് സ്ഥല ത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോട്ട ത്തിനായി മാറ്റി. ഭാര്യ:ഓമന. മക്കള്‍ :സുകന്യ, സുധിന, സുജിത്ത്., മരുമക്കള്‍ :ശിവദാസന്‍, ഷംസു, ഗോപിക.