പാലക്കാട്:സംഘടനക്ക് പുത്തന്‍ ഉണര്‍വേകിയും ആശയങ്ങളും അനുഭവങ്ങളും പങ്കുവെച്ചും കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് ദ്വിദിന നേതൃ ക്യാംപിന് തുടക്കമായി. മുണ്ടൂര്‍ യുവ ക്ഷേത്രയില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് ക്യാംപ് ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എല്‍. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തി ല്‍ അബ്ദുള്ള, ജില്ലാ വൈസ് പ്രസിഡന്റുമാരായ പൊന്‍പാറ കോയക്കുട്ടി, കെ.ടി.എ ജബ്ബാര്‍, കെ.എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട്, എം.കെ മുബാറക്, സി.പി ഹംസ, ഡോ.ടി സൈനുല്‍ആബിദ്, മുണ്ടൂര്‍ അബൂബക്കര്‍ ഹാജി, ട്രഷറര്‍ പി.വി അബ്ദുറഹ്മാന്, ഓര്‍ഗ നൈസിങ് സെക്രട്ടറി എന്‍. മൊയ്തീന് മാസ്റ്റര്‍, കണ്‍വീനര്‍ പാറയില്‍ മുഹമ്മദലി, ക്യാംപ് ഡയറ ക്ടര്‍മാരായ കെ.എ ഹമീദ്, ഹമീദ് കൊമ്പത്ത് എന്നിവര്‍ സംസാരിച്ചു. വിവിധ പഠനസെഷനുകള്‍, പ്രവര്‍ത്തനരൂപരേഖ അവതരണം എന്നിവയും നടന്നു.
