മണ്ണാര്‍ക്കാട്: അതിര്ത്തികള്പ്പുറത്തെ സൗഹൃദത്തിന്റെ സന്ദേശംവഹിച്ചുള്ള മൈത്രി സേതു യാത്ര ഇന്ത്യ-ശ്രീലങ്ക എന്‍.സി.സി. സൈക്ലിങ് പര്യവേഷണത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ വിദ്യാര്‍ഥിനിയും എന്‍.സി.സി. കേഡറ്റുമായ ടി.പി തഹസീന പങ്കാളിയാകു ന്നു.ശ്രീലങ്കയിലെ കൊളംബോയില്‍ നിന്നും പുറപ്പെട്ട് 3,500 കിലോമീറ്റര്‍ ദൂരം 75 ദിവസം കൊണ്ട് സൈക്കിളില്‍ സഞ്ചരിച്ച് 2027 ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ സമാപിക്കുന്ന മഹായാത്രയിലാ ണ് തഹസീനയും പങ്കെടുക്കുന്നത്. സമാപനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകരണവും കേഡറ്റുകള്‍ക്ക് ലഭിക്കും.
ശ്രീലങ്കയിലെ കൊളംബോയില്‍ നിന്നും ആരംഭിക്കുന്ന യാത്രയ്ക്കായി, കേരള-ലക്ഷദ്വീപ് ഡയറ ക്ടറേറ്റിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് വെച്ച് നടത്തിയ സംയുക്ത പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രീലങ്കയിലേക്ക് തിരിച്ചത്. ഇന്നലെ കൊളംബിയയില്‍ നിന്നും മൈത്രി സേതുയാത്ര ആരംഭിച്ചു. ഇന്ത്യയിലെയും ശ്രീലങ്കയിലെയും എന്‍.സി.സി. കേഡറ്റുകളെ ഉള്‍പ്പെടുത്തിയാണ് സൈക്ലിങ് സംഘം രൂപീകരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളിലെയും യുവജനങ്ങളുടെ കഴിവുകളെ പ്രതിനിധീകരിക്കുന്ന ഈ സംഘത്തില്‍, എന്‍.സി.സി. കേഡറ്റുകള്‍, സൈക്കിള്‍ യാത്രികര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 11 അംഗങ്ങ ളാണ് ശ്രീലങ്കന്‍ സംഘത്തിലുള്ളത്. ഇന്ത്യന്‍ സംഘത്തില്‍ 14 എന്‍.സി.സി. കേഡറ്റ് സൈക്കിള്‍ യാത്രികരും 10 സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
എന്‍.സി.സി. 9-കെ നേവല്‍ കേഡറ്റായ ടി.പി. തഹ്സീനയുടെ ഈ നേട്ടം കലാലയത്തിനും നാടി നും അഭിമാനകരമാണ്.താഴേക്കോട് സ്വദേശികളായ അബ്ദുല്‍ അസീസ് – സമീറ ദമ്പതികളുടെ മകളാണ് തഹ്സീന. കല്ലടി കോളജിലെ ഇന്റഗ്രേറ്റഡ് സൈക്കോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥി നിയും കോളജ് സ്പോര്‍ട്സ് ടീം അംഗവുമാണ്.പഠനകാലത്ത് ലഭിച്ച ഈ മികച്ച അവസരത്തില്‍ തഹ്സീനയെ 9-കെ നേവല്‍ യൂണിറ്റ് കമാന്‍ഡിങ് ഓഫിസര്‍ ഇ.ജി. ജിഷ്ണു, എക്സിക്യുട്ടിവ് ഓഫി സര് ലെഫ്. കമാന്‍ഡര്‍ കിരണ്‍ മാത്യു ജോര്‍ജ്, പി.ഐ. സ്റ്റാഫ്, കോളജിലെ എന്‍.സി.സി. നേവല്‍ വിങ് എ.എന്‍.ഒ. സബ് ലെഫ്. ഡോ. ടി.കെ ജലീല്‍, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. പി.എം ജാസ്മിന്, പി.ഐ. ജീവനക്കാര്‍, സഹ കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
