മണ്ണാര്‍ക്കാട്:പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകള്‍ മുഖേന നടപ്പിലാക്കിവരുന്ന തനത് ഭവനപദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 20 വരെ നീട്ടിയതായി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു.
നേരത്തെ നവംബര്‍ 16 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരു ന്നത്. എന്നാല്‍ നവംബര്‍ 14, 15 തിയതികള്‍ യഥാക്രമം രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയി രുന്നതിനാല്‍ രേഖകള്‍ ശേഖരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകര്‍ക്ക് പ്രായോ ഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കൂടുതല്‍ അര്‍ഹരായവര്‍ക്ക് അവസരം ലഭ്യമാക്കുന്ന തിനായി തിയതി നീട്ടി നല്കാന് തീരുമാനിച്ചത്.
അര്‍ഹരായ അപേക്ഷകര്‍ക്ക് നവംബര്‍ 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.ഇത് സംബന്ധിച്ച അടിയന്തര നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
