മണ്ണാര്‍ക്കാട്:വര്‍ത്തമാനകാല എ.ഐ കാലഘട്ടത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഏറെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സാഹിത്യകാരന് കെ.പി.എസ് പയ്യനെടം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഭ വിക്കുന്ന പിഴവുകള്‍ സമൂഹത്തെയാകെ ബാധിക്കും. യാഥാര്‍ത്ഥ്യത്തിന് നേരെ തുറന്ന് പിടി ക്കുന്ന കണ്ണുകളായി മാധ്യമ പ്രവര്‍ത്തകര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മാധ്യമ ദിനത്തില്‍ കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് (കെ.ജെ.യു) പാലക്കാട് ജില്ലാ കമ്മിറ്റിയും എം.ഇ.എസ് കല്ലടി കോളേജ് ജേര്‍ണലിസം ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി സംഘടിപ്പിച്ച ‘വര്‍ത്തമാന കാല മാധ്യമ പ്രവര്‍ത്തനം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.കെ.ജെ.യു ജില്ലാ പ്രസിഡന്റ് കൃഷ്ണദാസ് കൃപ അധ്യക്ഷനായി.ഐ ജെ യു ദേശീയ സമിതി അംഗം സി.എം സബീറലി വിഷയാവതരണം നടത്തി.
ജില്ലാ സെക്രട്ടറി നൗഷാദ് തങ്കായത്തില്‍,മാധ്യമ പ്രവര്‍ത്തകരായ ഇ.എം. അഷറഫ്, അര്‍ഷാദ്, നിസാര്‍ , കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ജലീല്‍ അധ്യാപകരായ വിഷ്ണു, നസ്രിയ,വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
