വിളംബര ഘോഷയാത്ര 3 മണിക്ക്
വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും
മണ്ണാര്‍ക്കാട്:മുപ്പതാമത് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കമാകും.വൈകിട്ട് 4ന് നെല്ലിപ്പുഴ ഡിഎച്ച്എസ്എസ്സില് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദിന് ഉദ്ഘാടനം ചെയ്യും. വി. കെ ശ്രീകണ്ഠന് എം.പി. അധ്യക്ഷനാകും.ശാസ്ത്രോത്സവ വിളംബര ഘോഷയാത്ര വൈകിട്ട് മൂന്നിന് ജി.എം.യു.പി. സ്കൂള്‍ പരിസരത്തു നിന്നും ആരംഭിക്കും.
നാളെ മുതല്‍ വിവിധ വേദികളില്‍ മത്സരങ്ങള്‍ നടക്കും.പ്രവൃത്തി പരിചയ മേള ഡി.എച്ച്.എസ്. എസ്സിലും ഗണിത ശാസ്ത്രമേള കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടക്കും. ശാസ്ത്രമേള, ഐടി മേള,യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാം എന്നിവ എം.ഇ.എസ്.എച്ച്.എസ്.എസ്സിലും സ്കില്‍ ഫെസ്റ്റ് മത്സരങ്ങള്‍ ജി.എം.യു.പി. സ്കൂളിലും സ്കില്‍ ഫെസ്റ്റ് പ്രദര്‍ശനം, കരിയര്‍ ഫെസ്റ്റ് എന്റര്‍ടൈന്‍ മെന്റ് പ്രോഗ്രാം എന്നിവ മിനി മുബാസ് ഗ്രൗണ്ടിലും നടക്കും.
ഭക്ഷണ ശാല യൂണിറ്റി എ.യു.പി. സ്കൂളിലാണ് സജ്ജമാക്കിയിരിക്കുന്നത്. രാവിലത്തെയും രാത്രിയിലെയും ഭക്ഷണം ഭക്ഷണ ശാലയിലും ഉച്ചക്ക് മത്സരാര്‍ഥികള്‍ക്ക് അതത് വേദികള്‍ ക്കടുത്ത് സജ്ജീകരിച്ച ഇടങ്ങളിലും ഭക്ഷണം വിതരണം ചെയ്യും.ഏഴായിരം മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ പന്ത്രണ്ടായിരത്തില്പരം പേര്‍ക്ക് ഭക്ഷണമൊരുക്കും.സമീപ പ്രദേശങ്ങളിലെ ഒന്‍പത് വിദ്യാലയങ്ങളിലാണ് മത്സരാര്‍ഥികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.യാത്രാ സൗകര്യങ്ങള്‍ക്കായി സ്കൂള്‍ ബസുകള്‍ ഉപയോഗപ്പെടുത്തിയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി യിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷ്, ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, ഡി.ഇ.ഒ. സി. അബൂബക്കര്‍, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
