മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി ഓട്ടോണമസ് കോളജ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ‘ബിലവ്ഡ് ടീച്ചര്‍ അവാര്‍ഡ്’ വിതരണ ചടങ്ങ് സംഘടിപ്പിച്ചു. അധ്യാപകരുടെ സമര്‍പ്പണ ബോധത്തെയും നിസ്വാര്‍ത്ഥ സേവനത്തെയും വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ സംഭാവ നകളെയും ആദരിക്കുന്നതിനായിരുന്നു ചടങ്ങ്.കോളജില്‍ ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാ ര്‍ഥികളാണ് തങ്ങളുടെ ഹയര്‍ സെക്കന്‍ഡറി കാലത്തെ ഏറ്റവും മികച്ച അധ്യാപകരെ ഈ പുരസ് കാരത്തിനായി തിരഞ്ഞെടുത്തത്.
സാഹിത്യകാരന് കെ.പി.എസ് പയ്യനെടം അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദലി അധ്യക്ഷനായി.കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.പി.എം ജാസ്മിന്,കോളേജ് ട്രഷറര്‍ സി.പി ഷിഹാബുദ്ദീന്, ഗവേണിങ് ബോഡി അംഗം ഡോ.സി രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, പ്രോഗ്രാം കോഡിനേറ്റര്‍ സി.പി സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
