കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ചുങ്കം എ.യു.പി. സ്കൂളില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര് ഉദ്ഘആടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത അധ്യക്ഷയായി. സാഹിത്യകാരന് കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മുഹമ്മദ് ഷമീര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജി.സുരേഷ് കുമാര്‍, ജംഷീല ഉസ്മാന്, മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം റസീന വറോടന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷാഫി പടിഞ്ഞാറ്റി, ആലിക്കല്‍ കുമാരന്, വിനീത, ആലിസ് ടീച്ചര്‍, മണികണ്ഠന്, എം.റഹ്മത്ത്, ശിഹാബ് നെച്ചുള്ളി, ഷഹാന അസീസ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ വിനീത, ജയമുകുന്ദന്‍ മാസ്റ്റര്‍, അജീഷ് മാസ്റ്റര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ അസ്കര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
