അലനല്ലൂര്‍: പാക്കത്ത് കുളമ്പിലെ പാക്കത്ത് പാടശേഖരത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കു ന്നത് പതിവാകുന്നു.ശനിയാഴ്ച പുലര്‍ച്ചെ കൃഷിയിടത്തിലിറങ്ങിയ പന്നികള്‍ പാക്കത്ത് മുഹമ്മദ ലിയുടെ നാലുമാസം വളര്‍ച്ചയെത്തിയ നൂറോളം നേന്ത്രവാഴകള്‍ കുത്തിമറിച്ചു.മികച്ച പരിപാല നത്തിലൂടെ തഴച്ചുവളര്‍ന്ന വാഴകളാണ് നശിച്ചത്.ആകെ 600 വാഴകളാണ് മുഹമ്മദലി കൃഷി ചെയ്തിരുന്നത്.
കൊമ്പാക്കല്‍കുന്ന്, നെല്ലിക്കുന്ന് ഭാഗങ്ങളില്‍ നിന്നാണ് പന്നികള്‍ കൂട്ടത്തോടെ എത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളിലിറങ്ങുന്ന പന്നികള്‍ വാഴ, കപ്പ, നാണ്യ വിളകളുടെ തൈകള്‍ എന്നിവ വ്യാപകമായി നശിപ്പിക്കുകയാണ്.കഴിഞ്ഞ മാസം പുളിക്കല്‍ ബീരാന്റെ നൂറ് വാഴകളും അലാലിക്കല് ആലി, ആലാന്‍ ഹംസ, പാക്കത്ത് ഹംസക്കുട്ടി, നറു ക്കോട്ടില്‍ ഉമ്മര്‍, ഒതുക്കുംപുറത്ത് ബാപ്പു എന്നിവരുടെ കൃഷിയും പന്നികള്‍ നശിപ്പിച്ചിരുന്നു.
തുടര്‍ച്ചയായ കൃഷിനാശം കാരണം കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ യിലാണ് പ്രദേശത്തെ കര്‍ഷകര്‍. ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ചചെയ്യാന്‍ ഗ്രാമപഞ്ചായ ത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
