പാലക്കാട്: റോഡപകടങ്ങളില്‍ മരിച്ചവരുടെ അന്താരാഷ്ട്ര ഓര്‍മ്മ ദിനാചരണത്തോടനു ബന്ധിച്ച് ജില്ലാ മോട്ടോര്‍ വാഹന വകുപ്പും പാലക്കാട് സോണിലെ റോട്ടറി ക്ലബുകളും സംയു ക്തമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.പാലക്കാട് മേഴ്സി കോളേജ് ഓഡിറ്റോറി യത്തില്‍ നടന്ന ചടങ്ങ് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ‘റോഡ് സേഫ്റ്റി മിഷന്’ (ജീവ) രൂപീകരിച്ചതായും ഒരു വര്‍ഷത്തിനുള്ളില്‍ അപകടനിരക്ക് പകുതി യായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര താരം മമ്മൂട്ടിയാണ് പദ്ധതിയു ടെ ബ്രാന്‍ഡ് അംബാസഡര്‍. മികച്ച റോഡ് സംസ്കാരം വളര്‍ത്തുന്നതില്‍ പുതുതലമുറ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപകടങ്ങളില്‍ പരിക്കേറ്റ് നിസ്സഹായാവസ്ഥയിലായവര്ക്ക് സമഗ്രമായ പുനരധിവാസ സഹായ ങ്ങള് ലഭ്യമാക്കുന്ന ‘കരുതല്‍’ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബുകള്‍ നല്കുന്ന വീല്‍ചെയറു കളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. അപകടബാധിതര്‍ക്ക് ചലന സഹായ ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍, മെഡിക്കല്‍ ചികിത്സാ സഹായങ്ങള്‍ എന്നിവയ്ക്കു പുറമെ സ്വയംതൊ ഴില്‍ മാര്‍ഗ്ഗങ്ങളും ലഭ്യമാക്കുകയാണ് ‘കരുതല്‍’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.രമേശ് പിഷാര ടി എം.എല്‍.എ. അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ റോട്ടേറിയന്‍ ആര്.എസ് മാരുതി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കലക്ടര്‍ കെ. സുധീര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ പി.സ്മിതേഷ്, കൗണ്‍സിലര്‍ എച്ച്.റഷീദ്, മേഴ്സി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ എന്‍. ലൗലി, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനൂപ് വര്‍ക്കി, ആര്.ടി.ഒ. സി.യു മുജീബ്, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. കെ.ബി രഘു, റോട്ടറി സോണ്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ ഡോ.സി.ബി രാംലാല്‍ എന്നിവര്‍ സംസാരിച്ചു.
