മണ്ണാര്‍ക്കാട്: നവംബര്‍ 17 മുതല്‍ 21 വരെ മണ്ണാര്‍ക്കാട് നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവ ത്തിന് ആവശ്യമായ ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തി ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി. മേളയ് ക്കെത്തുന്ന മത്സരാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും എസ്കോര്‍ട്ടിങ് അധ്യാപകര്‍ക്കും താമസ സ്ഥലങ്ങളിലും മത്സരവേദികളിലും എത്തിച്ചേരുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ഗതാ ഗത കമ്മിറ്റി തയാറാക്കിയതായി ചെയര്മാന് കെ.സി അബ്ദുറഹിമാന്, കണ്‍വീനര്‍ എം.ടി.എ നാസര്‍ എന്നിവര്‍ അറിയിച്ചു.
സ്കൂള്‍ ബസുകളാണ് യാത്രക്കായി സജ്ജമാക്കിയിട്ടുള്ളത്. ഉദ്ഘാടന ദിവസം മുതല്‍ സമാപനം വരെ ഈ ഗതാഗതസൗകര്യം ലഭ്യമാകും. മത്സരവേദികളില്‍ നിന്ന് ഭക്ഷണഹാളിലേക്കും, വൈ കിട്ട് താമസസ്ഥലത്തേക്കും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രോത്സവ ദിനങ്ങളി ല്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ ഗതാഗത തടസ്സം നേരിടാതിരിക്കാന്‍ പൊലിസ്, ട്രാഫിക് പൊലിസ്, ആര്.ടി.ഒ. എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഭാരവാഹനങ്ങള്‍ നഗര ത്തിലേക്ക് പ്രവേശിക്കാത്ത വിധമാണ് ക്രമീകരണം. കൂടാതെ ഓരോ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ശാസ്ത്രോത്സവത്തിനെത്തുന്നവര്ക്ക് യാത്രാബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ ബസ് സ്റ്റാന്‍ഡുക ളിലും പ്രത്യേക ബൂത്തുകളും ഇന്‍ഫര്‍മേഷന്‍ സെന്ററും സജ്ജമാക്കുമെന്നും കമ്മിറ്റി അറിയി ച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കെ.എ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് എം.ടി സൈനുല്‍ ആബിദീന്‍, ടി.എ സലാം മാസ്റ്റര്‍, ഡോ.എം മുഹമ്മദലി മിശ്കാത്തി, വി.എ റസാഖ്, ടി.സെയ്താലി, കരീം മുട്ടുപാറ, കെ. അലി, അസ് ലം കിളിരാനി, ഹംസക്കുട്ടി പയ്യനെടം, ഹസൈനാര്‍, കെ.എം ഹക്കീം എന്നിവരാണ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.
