മണ്ണാര്‍ക്കാട്:സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ പ്രതിഭകള്‍ക്കായി ഊട്ടുപുര ഒരുങ്ങുന്നു. തെങ്കര അരയങ്കോട് യൂണിറ്റി എ.യു.പി. സ്കൂളിലാണ് ഊട്ടുപുരയും ആയിരം പേര്‍ക്ക് ഒന്നിച്ചിരു ന്ന് കഴിക്കാവുന്ന ഭക്ഷണ പന്തലും തയാറാക്കിയിരിക്കുന്നത്. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുര ഒരുങ്ങുന്നത്.
കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല.പ്രഭാത ഭക്ഷണം,ഉച്ച ഭക്ഷണം,വൈകിട്ട് ചായ, സ്നാക്സ്,രാത്രി ഭക്ഷണം എന്നിങ്ങനെ ഓരോ ദിവസവും നാല് നേരങ്ങളിലായി പതിനയ്യായിരത്തിലധികം പേര്‍ക്ക് പായസമുള്‍പ്പെടെ സദ്യയാണ് ഭക്ഷണ കമ്മിറ്റി തയാറാക്കുന്നത്. മത്സരാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണം മത്സര വേദികളില്‍ വിതരണം ചെയ്യും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ പ്ലെയിറ്റിലാണ് ഭക്ഷണം നല്‍കുന്നത്. ഓരോ കേന്ദ്രങ്ങളിലും തിളപ്പിച്ചാറിയ വെള്ളം നല്‍കും. പ്രഭാത ഭക്ഷണം, വൈകിട്ട് ചായ, സ്നാക്സ് രാത്രി ഭക്ഷണം എന്നിവ യൂണിറ്റി എ.യു.പി സ്കൂളില്‍ സജ്ജമാക്കുന്ന ഭക്ഷണ പന്തലിലാണ് വിതരണം ചെയ്യുക. 18-ന് രാവിലെ 750 പേര്‍ക്ക് പ്രഭാത ഭക്ഷണത്തോടെ ഊട്ടുപുര സജീവമാകും.
ഉച്ചക്ക് 2000 പേര്‍ക്കും രാത്രി 4000 പേര്‍ക്കും ഭക്ഷണമൊരുക്കും. 19,20 തിയതികളില്‍ ഉച്ചക്ക് 8000 പേര്‍ക്കാണ് സദ്യ നല്‍കുക.രാവിലെയും രാത്രിയും 4500 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. 21-ന് ഉച്ചക്ക് 3000 പേര്‍ക്ക് വെജിറ്റബിള്‍ ബിരിയാണിയാണ് തയാറാക്കുന്നത്. എല്ലാ ദിവസവും വ്യത്യസ്ത മായ പായസങ്ങള്‍ ദക്ഷണത്തിന് രുചിയേകും.ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ചെയ ര്‍മാനും കെ.എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട് കണ്‍വീനറുമായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
