കല്ലടിക്കോട്: കരിമ്പ മുട്ടിക്കല്‍ കണ്ടത്തില്‍ 80 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികള്‍ ഉള്‍പ്പടെ മൂന്ന് പേരെ പൊലിസ് പിടികൂടി. ചെര്‍പ്പുളശ്ശേരി കാരാട്ടുകുര്‍ശ്ശി സ്വദേശികളായ മുഹമ്മദ് സിനാ ന് (27), ഷൈജു (37) ഭാര്യ പ്രിയ (33) എന്നിവരെയാണ് ഡാന്‍സാഫ് സംഘവും കല്ലടിക്കോട് പൊലി സും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പാലക്കാട് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് ബസിലെത്തി മുട്ടിക്കല്‍ കണ്ടംഭാഗത്ത് ഇറങ്ങുകയായിരുന്നു ഇവര്‍. പ്രിയ ന്യൂഡല്‍ഹിയിലാണ് താമസിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. കല്ലടിക്കോട് പൊലി സ് എസ്.ഐ. കെ.സാലിം, കെ.മുരളീധരന്, എ.എസ്.ഐ. റെജി, കെ.എ രാജീവ്, എന്‍.കൃഷ്ണദാസ്, ശ്രീജിത്ത്, ഡാന്‍സാഫ് അംഗങ്ങളായ ഗ്രേഡ് എ.എസ്.ഐ. ഷീബ, റഹീം മുത്തു, ഉദ്യോഗസ്ഥരായ ജെബിന്‍ഷാ, കെ.വിനീത്, ബിജിമോന്‍, കെ.രാജീവ്, ജോഷി വര്‍ഗീസ്, മുഹമ്മദ് റമീസ്, മൈഷാഗ്, കെ.വിനോദ്, അബൂതാഹിര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
