കോങ്ങാട് : പഞ്ചമി ഗ്രാമം പദ്ധതിയുടെ ആദ്യയോഗം കോങ്ങാട് ഗ്രാമപഞ്ചായത്തിൽ നടന്നു. കോങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്ന് കക്കാട്, മുനിക്കുന്ന് എന്നീ രണ്ട് ഉന്നതികളാണ് പദ്ധതി ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. പരിപാടി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.
മൂന്ന് മുതൽ പതിനഞ്ച് വരെ വീടുകൾ ഉള്ളതും, എന്നാൽ മുൻകാലങ്ങളിൽ പദ്ധതികളുടെ ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭിക്കാത്തതുമായ പ്രദേശങ്ങളെ ഉന്നതികളായി കണക്കാക്കി യാണ് പഞ്ചമി ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി 40 ലക്ഷം രൂപയാണ് വകയിരുത്തി യിട്ടുള്ളത്. കക്കാട്, മുനിക്കുന്ന് പ്രദേശങ്ങളിലെ റോഡ് സൗകര്യങ്ങൾ, കുടിവെള്ളം, വൈദ്യുതീ കരണം തുടങ്ങിയ ഏറ്റവും അടിയന്തരമായ ആവശ്യങ്ങൾ ഈ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കും. കൂടാതെ ഭവന നിർമ്മാണ പദ്ധതികൾ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ഘട്ടം ഘട്ടമായി ഇവിടങ്ങളിലേക്ക് എത്തിക്കുമെന്ന് യോഗത്തിൽ മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ അഭിപ്രായ ങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും.
യോഗത്തിൽ കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സൂര്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശൈലജ, വാർഡ് മെമ്പർ ഗിരിജ, പഞ്ചായത്തംഗം സി.എൻ. ശിവദാസൻ, എസ്.സി.ഡി.ഒ സിമി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശവാ സികളും ചർച്ചയിൽ പങ്കെടുത്തു.
