മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ ലക്ഷം ദീപം സമര്‍പ്പണം നവംബര്‍ 17-ന് വൈകിട്ട് ദീപാരധനയ്ക്ക് ശേഷം നടക്കും. ക്ഷേത്രം തന്ത്രി പന്തലക്കോട് ശങ്കരനാരായണന് നമ്പൂതിരി കാര്‍മികത്വം വഹിക്കും. ലക്ഷം ദീപസമര്പ്പണത്തിനായി ക്ഷേത്രമതിലകത്തും, ക്ഷേത്രപരിസരത്തുമായി പ്രത്യേകം സജ്ജീകരണങ്ങള്‍ ക്രമീകരി ച്ചിട്ടുണ്ടെന്ന് പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ ബി.മനോജ്, സഞ്ജീവ് മേനോന്, ജയശങ്കര്‍ എന്നിവര്‍ അറിയിച്ചു.
