എടത്തനാട്ടുകര: വിദ്യാഭ്യാസത്തോടൊപ്പം സംസ്കാരവും മൂല്യങ്ങളും കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ജില്ലാ എജ്യൂക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിച്ച ‘സര്‍ഗവസന്തം’ ജില്ല മദ്റസ കലാമേളയ്ക്ക് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.രണ്ടുദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, ഒലവക്കോട്, പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, കൊപ്പം എന്നീ മണ്ഡലങ്ങളില്‍ നിന്നായി ബഹ്ജ, കിഡ്സ്, ചില്‍ഡ്രന്‍, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ടീച്ചേഴ്സ് വിഭാഗങ്ങളിലായി 1500 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗം നിജാസ് ഒതുക്കും പുറത്ത്, വിസ്ഡം വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, സാദിഖ് ബിന്‍ സലീം, മണ്ഡലം സെക്രട്ടറി ടി.കെ മുഹമ്മദ്, ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ മദനി, വിസ്ഡം ജില്ലാ വിദ്യാഭ്യാസ വകുപ്പ് കണ്‍വീനര്‍ വി.ഷൗക്കത്തലി അന്‍സാരി, ജോയിന്റ് കണ്‍വീന ര്‍ മുജീബ് സലഫി, സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിഷാദ് അല്‍ ഹികമി, യൂത്ത് ജില്ലാ സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് സുബൈര്‍ പാറോക്കോട്ട്,വി.എ അബ്ദുള്‍ സത്താര്‍, പി.അഫ്സല്, ടി.കെ സദീദ് ഹനാന് എന്നിവര്‍ സംസാരിച്ചു.കലാമേള ഞായറാഴ്ച വൈകിട്ട് സമാപിക്കും.
