എടത്തനാട്ടുകര: എടത്തനാട്ടുകര, കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ റോവര്‍ സ്കൗട്ട്സ് ആന്‍ഡ് റേഞ്ചേഴ്സ് വിഭാഗത്തിന്റെ ഇന്റര്‍ യൂണിറ്റ് ക്യാംപിന് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്കൂളില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി ക്യാംപ് ഫയര്‍, പരേഡ് പരിശീലനം, പ്രഥമ ശുശ്രൂഷ, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം, വ്യക്തിത്വ വികസന ക്ലാസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും.
വിദ്യാര്‍ഥികളില്‍ അച്ചടക്കവും സേവന സന്നദ്ധതയും നേതൃപാടവവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാംപ് അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിജാസ് ഒതുക്കുംപുറത്ത് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ഡ്രസ് ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ അധ്യക്ഷനായി.സ്കൗട്ട്സ് ലോക്കല്‍ അസോ സിയേഷന് സെക്രട്ടറി പി.പി അബ്ദുല്‍ കരീം സ്കൗട്ട് സന്ദേശം നല്കി.സ്കൗട്ട് മാസ്റ്റര്‍ സി. സിദീഖ്, ക്യാംപ് ലീഡര്‍ മുഹമ്മദ് ഷെഗില്‍, ഗൈഡ് ക്യാപ്റ്റന്‍ ഷെമി വി. ദാസ്, സി.എസ്. രാജേഷ്, എന്‍. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
