പാലക്കാട്:അട്ടപ്പാടി മേഖലയിലെ നവജാത ശിശുമരണങ്ങളുടെ കാരണങ്ങള്‍ വിദഗ്ദ്ധ സംഘ ങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സ ണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും രണ്ട് വിദഗ്ദ്ധ സംഘങ്ങളെ നിയോഗിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. നവജാത ശിശുക്കളുടെ മരണകാരണങ്ങള്‍ സമഗ്രവും സുതാര്യവുമായി പരിശോധിക്കണം.
ഡി.എച്ച്.എസും ഡി.എം.ഇ യും അഞ്ചാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്ക ണം.വിദഗ്ദ്ധ സംഘം ബന്ധപ്പെട്ട മേധാവികള്‍ക്ക് സമര്‍പ്പിക്കുന്ന രേഖകള്‍ അന്വേഷണ റിപ്പോര് ട്ടിനൊപ്പം കമ്മീഷന്റെ പരിശോധനകള്‍ക്കായി ഹാജരാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. നവജാതശിശു മരണം അവസാനിപ്പിക്കാന്‍ അട്ടപ്പാടി, അഗളി മേഖലയിലെ സര്‍ക്കാര്‍ ആശുപ ത്രികള്‍ സ്വീകരിക്കേണ്ട നടപടികളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. അട്ടപ്പാടി മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിലയിരുത്തണം.
\ആദിവാസി മേഖലയിലുള്ള അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള മികവുറ്റ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പാക്കുന്ന നടപടികളെകുറിച്ചുള്ള റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.ജനുവരി 5-ന് രാവിലെ 10-ന് മനുഷ്യാവകാശ കമ്മീഷ ന്റെ തിരുവനന്തപുരത്തുള്ള ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ ഡപ്യൂട്ടി ഡി.എച്ച്.എസും ഡപ്യൂട്ടി ഡി.എം.ഒ യും ഹാജരാകണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. പത്രവാര്ത്താടിസ്ഥാനത്തില് കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
