മണ്ണാര്‍ക്കാട്: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഭാഷാ സെമിനാര്‍ നടത്തി. ‘എ.ഐ. കാലത്തെ സര്‍ഗാത്മകത എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനോദ് ചെത്തല്ലൂര്‍ അധ്യക്ഷനായി.
എച്ച്.എം. ഫോറം കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്, ജി.എം.യു.പി. സ്കൂള്‍ പ്രധാന അധ്യാപിക എം.സബിത, വിദ്യാരംഗം വൈസ് ചെയര്മാന് ജി.എന്‍ ഹരിദാസ്, ജില്ലാ പ്രതിനിധി കെ.കെ മണികണ്ഠന്, ഉപജില്ലാ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി ആശ, സജിന എം.നായര്‍, പി.ഷീബശ്രീ, കെ.പി.എം സലീം, ഇ.രോശ്നി എന്നിവര്‍ സംസാരിച്ചു. കെ.കെ വിനോദ്കുമാര്‍, കെ.ഹരിദാസ്, എ.ജയമുകുന്ദന്‍ എന്നിവര്‍ മോഡറേറ്ററായി.
നെല്ലിപ്പുഴ ഡി.എച്ച്.എസ് വിദ്യാര്‍ഥിനി പി.കെ വിശ്വവേദ, എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്കൂള്‍ വിദാര്‍ഥിനി കെ.കെന്‍സ, മാണിക്കപ്പറമ്പ് ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ഥിനി പി.ലുലു മര്‍ജാന്‍ എന്നിവര്‍ വിജയികളായി. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകളും നല്കി.
