മണ്ണാര്‍ക്കാട്: ജമാഅത്തെ ഇസ്ലാമി ഹിന്ദ് മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് മണ്ണാര്‍ക്കാട് എം.പി. ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹ്യപ്രധാനമായ വിവിധ വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് സമ്മേളനത്തിന്റെ അജണ്ടകള്‍ തയ്യാറാക്കിയിട്ടുള്ളത്.ഉദ്ഘാടന സെഷന് പുറമെ ‘സുഗന്ധമുള്ള ജീവിതം’, ചോദ്യോത്തരം, ‘ഹം സഫര്‍’ ഡോക്യുഫിക്ഷന് തുടങ്ങി എല്ലാ ജനവിഭാഗങ്ങള്‍ക്കും തലമുറകള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സമ്മേളനത്തിലുണ്ടായിരിക്കും. ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, വനിതാവിഭാഗം സംസ്ഥാന കമ്മിറ്റി അംഗം സഫിയ ഷറഫിയ, ജില്ലാ പ്രസിഡന്റ് കളത്തില്‍ ഫാറൂഖ്, മുന്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ ഹസന് നദ്വി, എച്ച്.ആര്.ഡി. കേരള ഫാക്കല്‍റ്റി എ.ടി. ഷറഫുദ്ധീന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബുശൈര്‍ ശര്‍ഖി എന്നിവര്‍ പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി രക്ഷാധികാരി കളത്തില്‍ ഫാറൂഖ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ.പി. അബ്ദുല്‍ ജബ്ബാര്‍, ഏരിയ സെക്രട്ടറി അബു മാസ്റ്റര്‍, ഏരിയ സമ്മേളനം കണ്‍വീനര്‍ സുബൈര്‍ പടുവില്‍, മീഡിയ സെക്രട്ടറി എം.സി നിസാം തുടങ്ങിയവര്‍ പങ്കെടുത്തു.
