മണ്ണാര്‍ക്കാട്: നവംബര്‍ 17 മുതല്‍ 21 വരെ മണ്ണാര്‍ക്കാട്ട് നടക്കുന്ന കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനായി ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ സുഗമമാ യ നടത്തിപ്പിനായി വിവിധ വേദികളിലും നഗരത്തിലുമായി 1500-ലധികം വളണ്ടിയര്‍മാരും 500-ലധികം പൊലിസ് ഉദ്യോഗസ്ഥരും അണിനിരക്കും .ഡി.എച്ച്. എസ്.എസ് നെല്ലിപ്പുഴ, എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുമരംപു ത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മിനി മുബാസ് സ്റ്റേഡിയം, ജി.എം.യു.പി സ്കൂള്‍ എന്നി വിടങ്ങളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. ഭക്ഷണ വിതരണം യൂണിറ്റി എ.യു.പി.എസ് ഗ്രൗണ്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. വേദികള്‍, പ്രധാന ജംഗ്ഷനുകള്‍, താമസ കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് മേഖലകള്‍, ഭക്ഷണശാല എന്നിവിടങ്ങളില്‍ പൊലിസിനൊപ്പം ഫയര്‍ ആന്‍ഡ് റെസ്ക്യൂ, സിവില്‍ ഡിഫന്‍സ്, ട്രോമാകെയര്‍ വിഭാഗങ്ങളുടെയും മോട്ടോര്‍ വാഹന, എക്സൈസ്, വനം വകുപ്പുകളുടെയും സേവനവും ലഭിക്കും.
മേള നടക്കുന്ന ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം
മേളയോടനുബന്ധിച്ച് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങള്‍ ആര്യമ്പാവില്‍ നിന്നും, പാലക്കാട് ഭാഗത്തുനിന്ന് വരുന്നവ മുണ്ടൂരില്‍ നിന്നും വഴിതിരിച്ചുവിടും. ചെറുവാഹന ങ്ങള് മണ്ണാര്‍ക്കാട് ബൈപ്പാസ് വഴിയും കടത്തിവിടും. പ്രധാന ജംഗ്ഷനുകളിലും വേദികളിലേ ക്കുള്ള റോഡുകളിലും പ്രത്യേക ട്രാഫിക് ഡ്യൂട്ടിയും സജ്ജമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥി സംഘടനകളും സജീവം
വേദികളിലെ ക്രമീകരണങ്ങള്‍, ഭക്ഷണ വിതരണം, ഗതാഗത നിയന്ത്രണം എന്നിവയില്‍ എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയിലെ വിദ്യാര്‍ത്ഥി വളണ്ടിയര്‍മാര്‍ രംഗത്തുണ്ടാകും.
ട്രാഫിക് നിയന്ത്രണത്തിന് ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴയിലെ സീനിയര്‍ എന്‍.സി.സി കേഡറ്റുകള്‍ക്കൊപ്പം എം.ഇ.എസ് കല്ലടി കോളേജിലെ എന്‍.സി.സി ആര്‍മി, നേവല്‍ വിംഗ് കേഡറ്റുകളും അണിനിരക്കും. സേവനമനുഷ്ഠിക്കുന്ന മുഴുവന്‍ വളണ്ടിയര്‍മാര്‍ക്കും സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് കമ്മിറ്റി അറിയിച്ചു.
വിളംബര ജാഥ 17-ന്
ഉദ്ഘാടന ദിവസമായ നവംബര്‍ 17-ന് ജി.എം.യു.പി സ്കൂളില്‍ നിന്ന് വിളംബര ജാഥയും സംഘ ടിപ്പിക്കും. വിവിധ സ്കൂളുകളിലെ അധ്യാപകര്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ 1500-ലധികം പേര് ജാഥയില്‍ അണിനിരക്കും.
ജില്ലാ കലക്ടര്‍ കെ. സുധീര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി അബ്ദുല്‍ റാഷി, കണ്‍വീനര്‍ പി.ഹംസ എന്നിവര്‍ നേതൃത്വം നല്‍കുന്നതുമായ കമ്മിറ്റിയില്‍ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി, സി.ഐ, എസ്.ഐമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കും. കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷനാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന ങ്ങള് ഏകോപിപ്പിക്കുന്നത്.
