മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് ഏഴുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മണ്ഡലം എം.എല്‍.എയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ എന്‍.ഷംസുദ്ദീന് അറിയിച്ചു. അലനല്ലൂര്‍ പഞ്ചായത്തിലെ ആലുങ്ങല്‍-കൊ മ്പന്കല്ല് റോഡ് നവീകരിക്കുന്നതിന് മൂന്ന് കോടി രൂപയുടെയും, കുമരംപുത്തൂര്‍ പഞ്ചായത്തി ലെ വട്ടമ്പലം കോട്ടപ്പുറം റോഡ് നവീകരിക്കാന്‍ നാല് കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.സാങ്കേതിക അനുമതിയും ടെന്‍ഡര്‍ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി.
