പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ചും വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷ ണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും കൂടുതല്‍ ശ്രദ്ധയും ആവശ്യമായ ഫണ്ടും ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി കെ.എ തുളസി പറഞ്ഞു.മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ ഇടപെട ലുകള്‍ നടത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ആരുടെയെങ്കിലും ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. അട്ടപ്പാടിയിലെ വികസന പദ്ധതികള്‍ അര്‍ഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ജനനി ജന്മരക്ഷ പോലുള്ള സാമ്പത്തിക സഹായങ്ങള്‍ മുടക്കമില്ലാതെ നല്‍കുന്നുണ്ടെന്നും കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ 174 കമ്മ്യൂണിറ്റി കിച്ചണുകള്‍ മികച്ച രീതി യില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പിന്നീട് അവയുടെ എണ്ണം 28 ആയി കുറഞ്ഞത് എങ്ങനെയാ ണെന്നത് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലങ്ങളിലെ പോരായ്മക ള്‍ തിരുത്തി മുന്നോട്ടുപോകുക എന്നതാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യം. അട്ടപ്പാടിയില്‍ എവിടെയൊക്കെയാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ ആവശ്യമുള്ളതെന്ന് നേരിട്ട് പോയി അവലോ കനയോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടികവര്‍ഗ വകുപ്പും വനിതാ ശിശുവികസന വകുപ്പും സംയുക്തമായാണ് ഇതിന്റെ ഫണ്ട് ഉള്‍പ്പടെയുള്ളവ കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
