പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിന് 80 പുതിയ തസ്തികകൾ സൃഷ്ടിച്ചതായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
മെഡിക്കൽ കോളേജിൽ നിലവിലുള്ള 94 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതിയും നൽകിയിട്ടുണ്ട്. കരാർ അല്ലെങ്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരുടെ സേവന കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയതായി 94 പേരുടെ സേവനം വീണ്ടും ഉറപ്പുവരുത്തുന്നതിനുള്ള തീരുമാനമെടുത്തതായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ജീവനക്കാരുടെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിലും മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 80 പുതിയ തസ്തികകൾ സൃഷ്ടിച്ചത്. പുതിയ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
ലാബ് ടെക്നീഷ്യൻ / ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II – 15, ലാബ് അസിസ്റ്റന്റ് – 7, ഫാർമസിസ്റ്റ് ഗ്രേഡ് II – 5, ഇ.സി.ജി. ടെക്നീഷ്യൻ – 2, ഡാറ്റാ എൻട്രി ഓപ്പറേറ്റർ – 10, റേഡിയോഗ്രാഫർ II – 14, നഴ്സിംഗ് അസിസ്റ്റന്റ് – 20, ഡ്രൈവർ കം പ്യൂൺ – 1, അനസ്തേഷ്യ ടെക്നീഷ്യൻ – 6 എന്നിങ്ങനെ യാണ് പുതിയ 80 തസ്തികകൾ.
94 താൽക്കാലിക തസ്തികകളിലേക്ക് തുടർച്ചാനുമതി നൽകിയതോടെ, നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സേവന കാലാവധി തീരുന്ന മുറയ്ക്ക് നിലവിലുള്ള അതേ രീതിയിൽ പുതുതാ യി നിയമനം നടത്തും. നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് II (1), സീനിയർ നഴ്സിംഗ് ഓഫീസർ (4), നഴ്സിംഗ് ഓഫീസർ ഗ്രേഡ് II (30), നഴ്സിംഗ് അസിസ്റ്റന്റ് (15), ക്ലീനിംഗ് സ്റ്റാഫ് ഗ്രേഡ് II (10), ഫിറ്റർ (1), ഇ.സി.ജി. ടെക്നീഷ്യൻ (3), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (4), റേഡിയോഗ്രാഫർ (2), ലാബ് ടെക്നീഷ്യൻ (10), ലാബ് അറ്റൻഡന്റ് (4), മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ (1), സർജന്റ് (1), ക്ലിനിക്കൽ സൈ ക്കോളജിസ്റ്റ് (1), ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II (1), ഡെന്റൽ മെക്കാനിക് ഗ്രേഡ് II (1), ക്ലിനിക്കൽ ഓഡിയോമെട്രീഷ്യൻ ഗ്രേഡ് II (1), ഫാർമസിസ്റ്റ് ഗ്രേഡ് II (2), ക്ലർക്ക് (2) എന്നിങ്ങനെയാണ് 94 തസ്തികകൾ.
മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജി ന്റെ പ്രധാന ബ്ലോക്കിന്റെ കെട്ടിടം മാത്രമാണ് നിലവിൽ എസ് . സി. വകുപ്പിന് കൈമാറി ലഭിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന 10 ശതമാനം ജോലികൾ കൂടി പൂർത്തിയാക്കി കെട്ടിടം വകുപ്പിന് കൈമാറുന്ന മുറയ്ക്ക് ലിഫ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
