സി.എം. കിഡ്സ് സ്കോളര്‍ഷിപ് (എല്‍.എസ്.എസ്./ യു.എസ്.എസ്); കുടിശിക വിതരണത്തിന് 20.52 കോടി അനുവദിച്ചു
മണ്ണാര്‍ക്കാട്: സി.എം. കിഡ്സ് സ്കോളര്‍ഷിപ് (എല്‍.എസ്.എസ്./ യു.എസ്.എസ്) പദ്ധതി യിലെ മുഴുവന്‍ കുടിശിക തുകയും സര്‍ക്കാര്‍ അനുവദിച്ചു.സ്കോളര്‍ഷിപ് വിതരണത്തിന് 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാന്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യ മന്ത്രി നിര്‍ദേശം നല്കി.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്.ഈ അധ്യയന വര്‍ഷത്തെ (2026-27) സ്കോ ളര്‍ഷിപ്പ് തുക മാര്‍ച്ച് 31-നകം വിത രണം ചെയ്യും. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.ഭാവിയില്‍ സ്കോളര്‍ഷിപ് തുക കുടിശ്ശിക യാകുന്ന സാഹചര്യം ഉണ്ടാകാ തിരിക്കാന്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
