എടത്തനാട്ടുകര:മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളും അലനല്ലൂര്‍ അബാന്‍ ഐ ഹോസ്പിറ്റലും സം യുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കാഴ്ച പരിശോധന ക്യാംപ് നടത്തി. സീനിയര്‍ ഒപ്ടോമെട്രിസ്റ്റ് ഡോ.അഫീഫ, ആശുപത്രി ജീവനക്കാരായ സുജ, ബുഷറ, ഷബീബ്, മായ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്കി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര, സീനിയര്‍ അധ്യാപിക കെ.ബിന്ദു, സി.സൗമ്യ, പി.ജിതേഷ്, അബ്ദുല്‍ ഗഫൂര്‍, സുജിത്, മുഹമ്മദ് ഷാമില്‍, കാവ്യ എന്നിവര്‍ പങ്കെടുത്തു. കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് സൗജന്യനിരക്കില്‍ തുടര്‍ ചികിത്സ ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
