മണ്ണാര്‍ക്കാട്:നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകളിലും, കാന്റീനുകളിലും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ ആരം ഭിച്ച പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
നവംബര്‍ 18മുതല്‍ 21വരെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നഗരസഭാപരിധിയിലെ വിവിധ സ്കൂളുകളിലായി നടക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കു ന്നതിന്റെ ഭാഗമായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ വിതരണം ചെയ്യാവൂ എന്ന് സ്ഥാപനങ്ങള്‍ ക്ക് കര്‍ശന നിര്‍ദേശം നല്കി. കൂടാതെ ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ കുറിച്ച് സ്ഥാപന ഉടമകളെയും, ജീവനക്കാരെയും ബോധവല്‍ക്കരിക്കുകയും ചെയ്തു.
തുടര്‍ദിവസങ്ങളില്‍ ഹോട്ടല്‍, ബേക്കറി എന്നിവടങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ കെ.മുഹമ്മദ് ഇഖ്ബാല്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്.ഷിബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.പി സുനില്‍, ആന്മരിയ,ആന്സിമോള് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
